Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2025 23:20 IST
Share News :
നിസ്‌വ: ആലപ്പുഴ സ്വദേശിയുടെ ഭൗതികശരീരം 12 മണിക്കൂറിനുള്ളിൽ നാട്ടിലേക്ക്; നിസ്‌വ കെഎംസിസി കെയർ വിങ്ങിന് അഭിനന്ദനം
മസ്‌ക്കറ്റ്: ഒമാനിലെ നിസ്‌വയിൽ വെച്ച് മരണപ്പെട്ട ആലപ്പുഴ സ്വദേശിയായ സുനിൽ ആനന്ദ് രാജൻ എന്ന യുവാവിന്റെ ഭൗതികശരീരം നാഷണൽ ഡേ അവധിക്ക് തൊട്ടുമുമ്പ് സമയബന്ധിതമായി നടത്തിയ ഇടപെടലിലൂടെ 12 മണിക്കൂറിനുള്ളിൽ എംബാമിംഗ് നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു.
മസ്കറ്റ് എക്സ്പ്രെസ് ഹൈവേയിലുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ വെച്ച് ഇന്ന് (നവംബർ 25, 2025) ഉച്ചയ്ക്ക് 03:30-നാണ് എംബാമിംഗ് നടപടികൾ പൂർത്തിയാക്കിയതെന്ന് നിസ്‌വ കെഎംസിസി കെയർ വിങ്ങ് ചെയർമാൻ അമീർ വലിയവളപ്പിൽ, ഇബ്രാഹിം ഒറ്റപ്പാലം എന്നിവർ അറിയിച്ചു.
ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.
ഒമാന്റെ നാല് ദിവസത്തെ ദേശീയ ദിന അവധി ആരംഭിക്കാനിരിക്കെ, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി 12 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായി. ഈ സമയബന്ധിതമായ ഇടപെടലിന് നിസ്‌വ കെഎംസിസി കെയർ വിങ്ങ് ടീമംഗങ്ങളായ അമീർ, സാദിക്, നാസർ എന്നിവരെ നിസ്‌വ കെഎംസിസി പ്രസിഡന്റ് ഹാരിസ്, സെക്രട്ടറി അബ്ദുൽ ഹഖ്, ഖജാൻജി റഷീദ് ഹാജി എന്നിവരെ അഭിനന്ദിച്ചു. നിസ്‌വയിലെ മറ്റ് സന്നദ്ധ സംഘടനകളും കെഎംസിസി കെയർ വിങ്ങിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.