Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബസ് അപകടത്തിൽപ്പെട്ട് ഒമ്പത് പേർ മരിച്ചു

16 Dec 2024 13:46 IST

ENLIGHT MEDIA OMAN

Share News :

ദുബായ്: യു.എ.ഇ യിലെ ഖോർഫുക്കാനിൽ തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽപ്പെട്ട് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

അജ്‌മാനിലെ ഒരു സ്വകാര്യ നിർമാണ കമ്പനിയുടെ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസ് ഖോർഫുക്കാൻ ടണൽ കഴിഞ്ഞ ഉടനെയുള്ള റൗണ്ട്'എബൗണ്ടിൽ ഞായറാഴ്‌ച രാത്രി 10 മണിയോടെയാണ് അപകടം. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡിൽ തെന്നിമാറിയ ശേഷം മറിയുകയായിരുന്നു വെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വാഹനത്തിൻ്റെ വലത് ഭാഗത്തുണ്ടായിരുന്നവരാണ് മരിച്ചത്. ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. 

അജ്‌മാനിലെ ഒരു സ്വകാര്യ നിർമാണ കമ്പനിയുടെ തൊഴിലാളികളാണ് മരിച്ചത്. ഇവർ ഇന്ത്യക്കാരാണെന്ന് സൂചനയുണ്ട്. ബസിൽ അനുവദിച്ചതിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായിരുന്നുവെന്ന് സംശയിക്കുന്നു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേര് വിവരങ്ങൾ വ്യക്‌തമായിട്ടില്ല.

സംഭവം നടന്ന ഉടനെ ഖോർഫക്കാൻ പൊലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ഊർജിതമാക്കുകയും ചെയ്‌തു. ഒമ്പത് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടുവെന്നാണ് ലഭിച്ച വിവരം, പരിക്കേറ്റവരെ പൊലീസിൻ്റെ നേതൃത്വത്തിൽ ആംബുലൻസിൽ ഖോർഫുക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕




Follow us on :

More in Related News