Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ലായി സഹ.ബാങ്ക് എ പ്ലസ് നേടിയവരെ അനുമോദിച്ചു

11 Jul 2024 22:08 IST

ENLIGHT REPORTER KODAKARA

Share News :

നെല്ലായി സഹ.ബാങ്ക് എ പ്ലസ് നേടിയവരെ അനുമോദിച്ചു

. കൊടകര: നെല്ലായി പറപ്പൂക്കര സര്‍വിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് പ്രവര്‍ത്തന പരിധിയില്‍ നിന്ന് എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ കാഷ് അവാര്‍ഡും ട്രോഫിയും നല്‍കി അനുമോദിച്ചു. ജില്ല കലക്ടര്‍ വി.ആര്‍.കൃഷ്ണതേജ ആദരണീയം ചടങ്ങ് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എസ്.ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു . ഡയറക്ടര്‍ ഡേവിസ് പൊഴൊലിപറമ്പില്‍ , സഹകരണ സംഘം അസി. റജിസ്ട്രാര്‍ ബ്ലിസണ്‍ .സി .ഡേവീസ് , സെന്‍ര് തോമസ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ.പി.ഒ.ജെന്‍സണ്‍ , ,എം. ഒ.ജോണ്‍ , സെക്രട്ടറി ബ്രീസി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News