Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി

15 Jun 2024 04:53 IST

Enlight News Desk

Share News :

കട്ടപ്പന: ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കുറ്റകൃത്യം നടത്തിയ സുവർണഗിരി വെൺമാന്തറ ബാബുവിനെ (58) പൊലീസ് കസ്റ്റഡിയിലെടുത്തു. 

വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗർഭിണിയായ ഭാര്യയെ കാണാനെത്തിയതായിരുന്നു സുബിൻ. ഇതിനിടെ അയൽവാസിയായ ബാബുവുമായി വാക്കുതർക്കം ഉണ്ടായി. ഇയാൾ കോടാലികൊണ്ട് വെട്ടുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ആക്രമണത്തിനുശേഷം വീടിനുള്ളിൽ ഒളിച്ച ബാബുവിനെ പിടികൂടാൻ എത്തിയ പൊലീസിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ എസ്‌ഐ ഉദയകുമാറിന്റെ കൈക്ക് പരുക്കേറ്റു. . ഇതിനുമുന്‍പും ബാബു അക്രമാസക്തനായി പെരുമാറിയ സംഭവങ്ങളില്‍ പലരും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. സുബിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 സുബിന്റെ ഭാര്യ: ലിബിയ. മകൾ: എസ്സ.

Follow us on :

More in Related News