Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീറ്റ് പേപ്പർ ചോർച്ചയുടെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; സിബിഐ പിടികൂടിയത് പട്നയിൽ നിന്ന്

11 Jul 2024 19:54 IST

Enlight News Desk

Share News :

ബിഹാർ: നീറ്റ്-യുജി കേസിലെ മുഖ്യപ്രതിയെ പട്‌നയിൽ നിന്ന് സി ബി ഐ അറസ്റ്റ് ചെയ്തു. റോക്കി എന്നറിയപ്പെടുന്ന രാകേഷ് രഞ്ജനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി സി ബി ഐ കസ്റ്റഡിയിൽ വിട്ടു.

പാറ്റ്‌നയിലും കൊൽക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ സി ബി ഐ നടത്തിയ തെളിവെടുപ്പിൽ നിരവധി രേഖകൾ കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ

റോക്കി ജാർഖണ്ഡിലെ റാഞ്ചിയിൽ ഹോട്ടൽ നടത്തിയിരുന്നു.

 NEET-UG ചോദ്യപേപ്പർ ചോർത്തിയത് റോക്കിയാണ്. തുടർന്ന് ചിന്തു എന്നയാൾക്ക് അയച്ചു, അയാ്വൾ അത്ദ്യാ പ്രിന്റെടുത്ത്

ആവശ്യക്കാർക്ക് എത്തിച്ചു.

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് നീറ്റ്-യുജി പരീക്ഷകൾക്കായി സോൾവറുകളേയും റോക്കി തരപെടുത്തിയിരുന്നു. പട്‌നയിൽ നിന്നും റാഞ്ചിയിൽ നിന്നുമുള്ള എംബിബിഎസ് വിദ്യാർത്ഥികളെയാണ് റോക്കി സോൾവറായി നിയമിച്ചിരുന്നത്.

നീറ്റ്-യുജി പേപ്പർ ചോർച്ച കേസിൽ ബിഹാറിൽ സിബിഐ അറസ്റ്റ് ചെയ്യുന്ന ഒമ്പതാമത്തെ ആളാണ് റോക്കി. ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലും നിരവധി അറസ്റ്റുകൾ നടന്നിട്ടുണ്ട്.

Follow us on :

More in Related News