Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 17:55 IST
Share News :
സംസ്ഥാനത്തെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ ഇനിയും വളരെയധികം പുരോഗതി പ്രാപിക്കേണ്ടതുണ്ട്.
സ്വന്തം സ്ഥലത്തെ മാലിന്യങ്ങൾ ജലസ്രോതസുകളും അഴുക്കുചാലുകളും അടക്കമുള്ള പൊതുസ്ഥലങ്ങളിലോ അല്ലെങ്കിൽ മറ്റുള്ളവരുടെ സ്ഥലങ്ങളിലേക്കോ വലിച്ചെറിയുന്ന പ്രവണത ഇന്നും വ്യാപകമാണ്.പൊതുജനങ്ങളുടെ ഇടയിൽ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ ഇനിയും തുടരേണ്ടി യിരിക്കുന്നു.
മാലിന്യസംസ്കരണത്തെ ഗൗരവത്തോടും ഉത്തരവാദിത്വബോധത്തോടും സമീപിക്കീന്ന ഒരു സാമൂഹ്യ മനസ്ഥിതി പ്രബുദ്ധ കേരളം ഇനിയും വളർത്തിയെടുക്കേണ്ടതുണ്ട്.അതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും കൂടുതൽ സംവിധാനം ഏർപ്പെടുത്തേണ്ടതുമുണ്ട്. മാത്രമല്ല ഹരിത കർമ്മ സേന വഴിയുള്ള മാലിന്യ ശേഖരണമടക്കം നിലവിലുള്ള സംവിധാനങ്ങളിലെ അപാകതകളും പ്രായോഗിക പ്രശ്നങ്ങളും അടിയന്തരമായി പരിശോധിച്ച് സത്വര പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യണം
voice:ബിജു നൈനാൻ മരുതുക്കുന്നേൽ (മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്)
Follow us on :
Tags:
More in Related News
Please select your location.