Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസികൾക്ക് 'ലോക കേരളം' പോർട്ടലിൽ സൗജന്യ രജിസ്ട്രേഷനും ഐഡിയും ലഭ്യമാക്കാം.

02 May 2025 03:21 IST

ISMAYIL THENINGAL

Share News :

ദോഹ: ലോകത്തിലെ പ്രവാസി മലയാളികളുടെ നെറ്റ് വർക്ക് ലക്ഷ്യമാക്കി സർക്കാർ ആരംഭിച്ച ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ സൗജന്യമായി മൊബൈൽ ഫോൺ വഴി രജിസ്റ്റർ ചെയ്യുകയും ഡിജിറ്റൽ തിരിച്ചറിയിൽ കാർഡ് എടുക്കുകയും ചെയ്യാം.


ഈ പോർട്ടൽ വഴി -


1. പ്രൊഫഷണൽ കൂട്ടായ്മകൾ രൂപീകരിക്കാം.

2. ⁠തൊഴിലവസരങ്ങൾ കണ്ടെത്താം.

3. ⁠സാംസ്കാരിക പ്രവർത്തനങ്ങൾ വ്യാപിപിക്കാം.

4. ⁠വ്യക്തികൾക്ക് പുറമെ, സംഘടനകളെയും രജിസ്റ്റർ ചെയ്യാം.

5. ⁠കുടുംബാംഗങ്ങളെയും നമ്മുടെ പ്രെഫൈലിൽ ചേർക്കാം.

6. ⁠പ്രവാസികളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ ചർച്ച ചെയ്യാം.

7. ⁠സർക്കാറിന്റെ ഡിജിറ്റൽ സേവനങ്ങൾ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ, ഓൺലൈൻ മാനസികാരോഗ്യ ചികിത്സാ സംവിധാനം, ആയുഷ് വഴിയുള്ള ആയുർവേദ കൺസൾട്ടേഷൻ സേവനങ്ങൾ മുതലായ അടുത്ത് തന്നെ ലഭ്യമാവും.


രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമായ രീതിയിലാണ് പ്ലാറ്റ്ഫോം വികസപ്പിച്ചിട്ടുള്ളത്. ഈ പ്ലാറ്റ്ഫോമിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. മൊബൈൽ ആപ്ലിക്കേഷനും കൂടി വരുന്നതോടെ മലയാളികളായ എല്ലാ പ്രവാസികൾക്കും വളരെ എളുപ്പത്തിൽ ഈയൊരു കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കും.


ആപ്പിൾ സ്റ്റോർ

https://apps.apple.com/in/app/lokakeralamonline/id6740562302


ആൻഡ്രോയിഡ് പ്ലേ സ്റ്റോർ

https://play.google.com/store/apps/details?id=com.cdipd.norka

Follow us on :

More in Related News