Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2025 22:48 IST
Share News :
വൈക്കം: ഇന്ത്യൻ ആർമിയിൽ സുബേദാർ, മേജർ, ഹോണണറി ലഫ്റ്റനൻ്റ് പദവികൾ എന്നിവ വഹിച്ച് 33 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച വെള്ളൂർ ഒക്കനാംകുഴി
വിൻസൻ ജോസഫിന് ജന്മനാട്ടിൽ സ്വീകരണം നൽകി. വെള്ളൂർ ഗ്രാമ പഞ്ചായത്തിൻ്റെയും നാട്ടുകാരും ഒക്കനാംകുഴി കുടുബാഗംങ്ങളും നേതൃത്വത്തിലാണ് പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയത്.
1992 മാർച്ച് 7 ന് ഇന്ത്യൻ ആർമിയിൽ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽജോയിൻ ചെയ്തു കഴിഞ്ഞ് 33 വർഷം ഇന്ത്യൻ ആർമിയിൽ സർവീസ് ചെയ്ത ശേഷമാണ് വിൻസൺ ജോസഫ് കഴിഞ്ഞ ദിവസം വിരമിച്ചത്.
വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. എൻ സോണിക, വൈസ് പ്രസിഡൻറ് രാധാമണി, അംഗങ്ങളായ ലൂക്ക് മാത്യു, ജയ അനിൽ, ആർ. നികിതകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ജന പ്രതിനിതികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ച് വസതിയിൽ എത്തിക്കുകയായിരുന്നു. നാട്ടുകാരുടെ സ്നേഹോഷ്മളമായ സ്വീകരണത്തിന് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.