Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഷണൽ കാൻസർ ഡേ: കാൻസർ മൂലം മുടി നഷ്ടപ്പെട്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ

06 Nov 2024 20:43 IST

ENLIGHT MEDIA OMAN

Share News :

നവംബർ ഏഴ് വ്യാഴാഴ്ച്ച "നാഷണൽ കാൻസർ ഡേ" കാൻസർ മൂലം മുടി നഷ്ടപ്പെട്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ.

ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് കണ്ടു. "കാൻസർ മൂലം താൽക്കാലികമായി മുടി നഷ്ടപ്പെട്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് 825 മൊട്ടകളുടെ ഐക്യദാർഢ്യം എന്നാണ് പോസ്റ്റിൽ എഴുതിയിരിക്കുന്നത്. "മൊട്ട ബ്രോസ് കൂടെ ഉള്ളപ്പോൾ വിഗ്ഗ് എന്തിനാണ് " എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റ് ഇട്ടിരിക്കുന്നത് തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ "മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ " ആണ്. 26 രാജ്യങ്ങളിലായി 825 മൊട്ടകളാണ് സംഘടനയിൽ ഉള്ളത്.

"സ്റ്റോപ്പ് ബോഡി ഷെയിമിങ്ങ്" എന്ന പേരിൽ സംഘടന ഈ അടുത്ത് രാജ്യാന്തര തലത്തിലുള്ള ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു കൊണ്ട് ജനശ്രദ്ധ നേടുകയുണ്ടായി.

മനുഷ്യരുടെ ശാരീരികവും മാനസികവും സാമൂഹികവും സാംസ്കാരികമായ ഉന്നതി ലക്ഷ്യമാക്കി വിവിധ ക്യാമ്പയിനുകളും ആശയ സംവാദങ്ങളും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന സംഘടനയിൽ തലമുടി മൊട്ടയടിച്ചവർക്ക് മാത്രമാണ് അംഗത്വം ലഭിക്കുക എന്നുള്ളതാണ് ഏറെ കൗതുകകരമായ കാര്യം.

മൊട്ട ഗ്ലോബലിന് അമേരിക്ക, ആഫ്രിക്ക, യു. എ. ഇ, ബഹറിൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ ചാപ്റ്ററുകളും പ്രവർത്തിച്ചു വരുന്നുണ്ട്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

For: News & Advertisments +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News