Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2025 08:15 IST
Share News :
ഷാർജ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യു.എ.ഇ ചാപ്റ്റർ സെപ്റ്റംബർ 21ന് ഞായറാഴ്ച ഷാർജ ലുലു സെൻട്രൽ മാളിൽ സംഘടിപ്പിച്ച ഓണോത്സവം 2025 പ്രൗഡഗംഭീരമായി അരങ്ങേറി.
മാവേലിയെയും, താലപ്പൊലിയെയും, ചെണ്ടമേളത്തെയും അണിനിരത്തിയ വർണശബളമായ ഘോഷയാത്രയോടെ നിരവധി വിശിഷ്ടാതിഥികളും ഭാരവാഹികളും അംഗങ്ങളും കുടുംബങ്ങളും ഒന്നിച്ചു ചേർന്നപ്പോൾ, ഓണാഘോഷത്തിന് തനിമയും താളവും പകർന്നു.
നമ്മൾസ് ഓണോത്സവം 2025 പ്രസിഡന്റ് ഡോക്ടർ അഭിരാജ് പൊന്നരാശേരിയുടെ അദ്ധ്യക്ഷതയിൽ, ജനറൽ സെക്രട്ടറി അലാവുദ്ധീൻ്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. രക്ഷാധികാരികളായ നോവലിസ്റ്റ് അഷ്‌റഫ് കാനാമ്പുള്ളി, മൂസ ഹാജി, ബാലൻ ചെഞ്ചേരി എന്നിവർ ആശംസകൾ നേർന്നു.
മലബാർ ഗ്രൂപ്പ് എം.ഡി. ഫൈസൽ, അക്മൽ ഗ്രൂപ്പ് ചെയർമാൻ മൊയ്‌ദുണ്ണികുട്ടി ആലത്തയിൽ, ജെ ആൻഡ് ഡി ഗ്രൂപ്പ് എംഡി ജോസഫ് സെയ്ഫ് , എഫ് ആർ ജി ചാർട്ടേർഡ് അക്കൗണ്ട്സ് സാരഥികൾ, ലുലു എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ അസീം ഉമ്മർ മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഗ്ലോബൽ പ്രവർത്തനങ്ങളെക്കുറിച്ച് ഗ്ലോബൽ കൺവീനർ അബൂബക്കർ വിശദീകരിച്ചു. സംഘടനയുടെ സീനിയർ അംഗങ്ങളായ ജാഫർ കണ്ണാട്ട്, സാദിഖ് അലി, ഡോ. റെൻഷി രഞ്ജിത്, അബ്ദുൽ ഷുക്കൂർ, അഷ്‌റഫ് കാസ്സിം, മുസ്തഫ കണ്ണാട്ട്, ഹുമയൂൺ കബീർ, നാസിറുദ്ധീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തുടർന്ന്, ഡോക്ടറേറ്റ് ബഹുമതി നേടിയ നമ്മൾ ചാവക്കാട്ടുകാർ യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ അഭിരാജ് പൊന്നരാശേരിയെ വേദിയിൽ ആദരിച്ചു. കൂടാതെ ഭാരവാഹികളുടെയും അംഗങ്ങളുടെയും മക്കളിൽ നിന്നും എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, മറ്റ് ഡിഗ്രികൾ, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് എന്നിവയിൽ ഉന്നത വിജയം നേടിയവരെ വേദിയിൽ പ്രശംസാ ഫലകം നൽകി അനുമോദിച്ചു.
ചടങ്ങിന് പ്രോഗ്രാം കൺവീനർ ആഷിഫ് റഹ്‌മാൻ നന്ദി പ്രകാശനം നടത്തി. തുടർന്ന്, കലാപരിപാടികൾക്ക് തുടക്കം കുറിക്കുകയും, ഏഴ് എമിറേറ്റുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്കൊണ്ട് വരാനിരിക്കുന്ന മെഗാ ഇവന്റ് യുണിറ്റി ഫെസ്റ്റ് 2026 ന്റെ പോസ്റ്റർ പ്രകാശനം ഭാരവാഹികൾ നിർവഹിക്കുകയും ചെയ്തു.
അംഗങ്ങളുടെ ഇൻഹൗസ് കലാപരിപാടികൾക്ക് ജോയിന്റ് കൺവീനർ സുനിൽ കൊച്ചനും, ഏങ്കർ സൈഫലും നേതൃത്വം നൽകി. സ്വാദിഷ്ടമായ ഓണസദ്യയും വൈവിധ്യമാർന്ന കലാപരിപാടികളും ഓണോത്സവത്തിന് നിറം പകർന്നു. തുടർന്ന് സംഘടനയുടെ ശക്തനായ അംഗം മണിക്കൊച്ചന്റെ നേതൃത്വത്തിൽ തരംഗ് മ്യൂസിക് അവതരിപ്പിച്ച സംഗീത,ഗസൽ നിശ പരിപാടിക്ക് പുതുമയും ഭംഗിയും കൂട്ടി.
എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ ഫൈസൽ ടിപി, ശറഫുദ്ദീൻ, ഷാജി എം. അലി, അൻവർ ഹുസൈൻ, അബ്ദു റഹ്‌മാൻ, അബ്ദുൽ സലാം, ഉണ്ണി പുന്നാര, ഷാജഹാൻ സിങ്കം, സക്കറിയ, ഹാറൂൺ അസീസ്, അഭിലാഷ്, അബ്ദുൽ നാസർ ,മുജീബ് റഹ്‌മാൻ, അസ്ഗർ അലി, മുഹാദ്. മുഹമ്മദ് അക്ബർ, ഫിറോസ് അലി എന്നിവർ വിവിധ ചുമതലകൾ ഏറ്റെടുത്ത് പരിപാടിയെ വിജയകരമാക്കി.
ട്രഷറർ ഫിറോസ് ടി.വി യുടെ നന്ദി പ്രകാശനത്തോടെ നമ്മൾസ് ഓണോത്സവം 2025 ന് സമാപനം കുറിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
 
                        Please select your location.