Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സലാലയിൽ നായർ സർവ്വീസ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു

29 Sep 2024 01:38 IST

- MOHAMED YASEEN

Share News :

സലാല: സലാലയിൽ നായർ സർവ്വീസ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ നടന്ന ആഘോഷ പരിപാടി എൻ.എസ്.എസ് പ്രസിഡന്റ് സേതുകുമാർ ഉദ്ഘാടനം ചെയ്തു. 

ഡോ:കെ.സനാതനൻ, സണ്ണി ജേക്കബ് , സന്ദീപ് ഓജ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സതീഷ് നായർ റിപ്പോർട്ട് അവതരിപ്പിച്ചു. 

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. അഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. 

എൻ.എസ്.എസ് കുടുംബാഗങ്ങളും പ്രത്യേക ക്ഷണിതാക്കളുമാണ് പരിപാടിയിൽ സംബന്ധിച്ചത്. സന്തോഷ് പിള്ള സ്വാഗതവും ശ്രിനിത സാജൻ നന്ദിയും പറഞ്ഞു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News