Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നായർ ഫാമിലി യുണിറ്റിയുടെ ഓണാഘോഷത്തിന് ആഹ്ലാദകരമായ പരിസമാപ്തി

15 Sep 2025 16:53 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മസ്‌കറ്റിലെ നായർ ഫാമിലി യുണിറ്റിയുടെ ഈ വർഷത്തെ രണ്ട് ദിവസം നീണ്ടുനിന്ന ഓണാഘോഷ പരിപാടികൾക്ക് ആഹ്ളാകരമായ പരിസമാപ്തി. 

റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ അരങ്ങേറിയ വിവിധ കലാപരിപാടികളിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ്, മലയാള സിനിമയിലെ പ്രശസ്ത നിർമ്മാതാവ് എം.രഞ്ജിത്ത്, അദ്ദേഹത്തിന്റെ ഭാര്യ ചലച്ചിത്ര, സീരിയൽ അഭിനേത്രി ചിപ്പി രഞ്ജിത് എന്നിവർ മുഖ്യാതിഥികളായിരുന്നു. 

മാവേലി വരവേൽപ്പും,വാദ്യ ഘോഷങ്ങളുമായി തുടക്കം കുറിച്ച നിറമാർന്ന കലാ പരിപാടികൾ ആഘോഷങ്ങൾക്ക് മികവു നൽകി. നായർ ഫാമിലി യൂണിറ്റി പ്രസിഡണ്ട് സുകുമാരൻനായർ അദ്ധ്യക്ഷത വഹിച്ച പൊതു പരിപാടിയിൽ വിശിഷ്ടാത്ഥികൾ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു.

"ഓണം എന്നത് മാനവികതയും, ഒരുമയും ഉയർത്തിപ്പിടിക്കുന്ന ആഗോള ആഘോഷമാണെന്നും, ഇത്തരത്തിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കുവാൻ നിരവധി പേരുടെ ശ്രദ്ധാ പൂർണ്ണമായ പരിശ്രമം ആവശ്യമാണെന്നും അതുകൊണ്ടു തന്നെ ഇതിനായി പ്രയത്നിക്കുന്നവരെ ഹാർദ്ദവമായി അഭിനന്ദിക്കുക ആണെന്നും" ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ് ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

"എല്ലാം വാണിജ്യ വൽക്കരിക്കപ്പെടുന്ന വർത്തമാന കാലഘട്ടത്തിൽ ഓണം എന്ന നമ്മുടെ ദേശീയ ഉത്സവം, തനിമ ചോരാതെ ആഘോഷിക്കുന്നത് ഇന്ത്യക്കു പുറത്താണെന്നും, മസ്‌കറ്റിലെ ഓണാഘോഷം കണ്ടപ്പോൾ തന്റെ ഓർമകൾ തന്നെ കുട്ടിക്കാലത്തേക്ക് തിരിച്ചുകൊണ്ടു പോയെന്നും, ചലച്ചിത്ര നിർമ്മാതാവ് എം.രഞ്ജിത്ത് പറഞ്ഞു. തന്നിലെ ഉറങ്ങിക്കിടന്ന കലാകാരനെ വളർത്തിയെടുക്കാൻ കുട്ടികാലത്തു പങ്കെടുത്ത ഓണാഘോഷങ്ങളിലെ കലാപരിപാടികൾ എത്രത്തോളം സഹായിച്ച ഓർമകളും എം.രഞ്ജിത്ത് പങ്കുവെച്ചു. 

"മസ്‌കറ്റിലെ നായർ ഫാമിലി യുണിറ്റിയുടെ ഓണാഘോഷ പരിപാടികൾക്ക് മുൻകാലങ്ങളിൽ അതിഥികളായി എത്തിയ താരങ്ങൾ ഇവിടുത്തെ സന്തോഷകരമായ അനുഭവങ്ങൾ തങ്ങളുമായി പങ്കുവെച്ചിട്ടുണ്ടെന്നും, അതുകൊണ്ടു തന്നെ ഈയൊരു ഓണാഘോഷത്തിൽ പങ്കെടുക്കുക എന്നത് തങ്ങളുടെ വലിയ ആഗ്രഹമായിരുന്നു എന്നും ഇത്തവണ ഈ ആഘോഷങ്ങളിലേക്ക് തങ്ങളെ ക്ഷണിച്ച സംഘടകർക്കു നന്ദി അറിയിക്കുക ആണെന്നും പ്രശസ്ത ചലച്ചിത്ര താരം ചിപ്പി രഞ്ജിത് അഭിപ്രായപ്പെട്ടു. 

തുടർന്ന് പദ്മഭൂഷൻ മന്നത്ത് പദ്മനാഭന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ഭാരത കേസരി പ്രതിഭാ പുരസ്ക്കാരം എം.രഞ്ജിത്തും, ചിപ്പി രഞ്ജിത്തും, ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസിന്റെയും, പ്രസിഡണ്ട് സുകുമാരൻ നായരിൽ നിന്നും ഏറ്റുവാങ്ങി. 

കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ പത്താം ക്‌ളാസ്സിലും, പ്ലസ് ടുവിനും മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വച്ച് വിതരണം ചെയ്തു. 

ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ പാചക മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് തിരുവാതിരക്കളി, ഫ്യൂഷൻ ഡാൻസ്, സംഘനൃത്തം, സ്‌കിറ്റുകൾ എന്നിവ അരങ്ങേറി. കലാപരിപാടികൾ കാണാൻ എത്തിയവർക്ക് നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു. 

ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ, ഇന്ത്യൻ സോഷ്യൽ ക്ളബ്ബ് ജനറൽ സെക്രട്ടറി ഷക്കീൽ കൊമോത്ത്, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം കൺവീനർ താജുദീൻ, പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ പ്രസിഡണ്ട് ശ്രീകുമാർ, ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗം കൃഷ്‌ണേന്ദു തുടങ്ങിയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരായ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

ഫാമിലി യൂണിറ്റി വൈസ് പ്രസിഡന്റ്‌ ഹരികുമാർ സ്വാഗതവും, ജനറൽ സെക്രട്ടറി ജയരാജ് പിള്ള നന്ദിയും പറഞ്ഞു. രണ്ടാം ദിവസം വിളമ്പിയ വിഭവസമൃദ്ധവും, സ്വാദിഷ്ടവുമായ ഓണസദ്യയിൽ രണ്ടായിത്തിൽപരം അതിഥികൾ പങ്കെടുത്തു. ആ ദിവസം തന്നെ കൂട്ടായ്മയിലെ അംഗങ്ങളുടെ ഗാനമേളയും നടന്നു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News