Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2025 23:43 IST
Share News :
ചങ്ങരോത്ത് (കോഴിക്കോട്): തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിലാണ് സംഭവം. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്തില്‍ എസ്‌സി വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു പ്രസിഡന്റ്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ജാതി അധിക്ഷേപമാണ് നടത്തിയതെന്ന് സിപിഎം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിലാണ് സംഭവം നടന്നത്. വിജയാഹ്ലാദം നടത്താനെത്തിയ പ്രവര്‍ത്തകരാണ് ഓഫീസിനുമുന്‍വശം ചാണകവെള്ളം തളിച്ച്, ചൂലുകൊണ്ടടിച്ച് ആഹ്ലാദപ്രകടനം നടത്തിയത്.
കഴിഞ്ഞ തവണ യുഡിഎഫ് ഭരണത്തെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്തത്. സംവരണ പ്രസിഡന്റ് സ്ഥാനമായിരുന്നതിനാല്‍ എസ്സി വിഭാഗത്തില്‍പെട്ട ഉണ്ണി എന്നയാളായിരുന്നു പ്രസിഡന്റ് ആയത്. ആ ഭരണസമിതിയെ പരാജയപ്പെടുത്തി, 19 സീറ്റുകളില്‍ 17 എണ്ണവും പിടിച്ചെടുത്താണ് ഇത്തവണ യുഡിഎഫ് അധികാരം തിരിച്ചുപിടിച്ചത്. യൂത്ത് ലീഗിന്റെ പഞ്ചായത്ത് ട്രഷറര്‍ ഫൈസലിന്റെ നേതൃത്വത്തിലാണ് ചാണകവെള്ളം തളിച്ചത്.
എസ്‌സി വിഭാഗത്തില്‍പെട്ട ഒരാള്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സീറ്റില്‍ അയാളെ പരാജയപ്പെടുത്തിയതിന് പിന്നാലെ ജാതി അധിക്ഷേപത്തിന്റെ ഭാഗമായാണ് ചാണകവെള്ളം തളിച്ച് ആഹ്ലാദം പ്രകടിപ്പിച്ചത് എന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. എസ്‌സി വിഭാഗത്തില്‍പെട്ട ഒരാളെ ജാതീയമായി അധിക്ഷേപിച്ചു എന്നത് ചൂണ്ടിക്കാട്ടി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഎം വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.