Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 12:06 IST
Share News :
മസ്‌കറ്റ്: മസ്‌കറ്റ് വയനാട് പ്രവാസി അസോസിയേഷൻ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്‌തു. ഇംപീരിയൽ കിച്ചൺ റസ്‌റ്ററന്റിൽ നടന്ന ചടങ്ങിൽ ചെയർമാൻ ലിനു സീനിവാസും പ്രസിഡന്റ് ഷാജി ജോസഫും ചേർന്ന് പ്രകാശനം നിർവഹിച്ചു. ഭാരവാഹികളായ ഫൈസൽ കോട്ടേക്കാരൻ, റാസിക്ക് വരിയിൽ, തൻവീർ കടവൻ, ഷൗക്കത്ത് പള്ളിയാൽ, ഷാഹുൽ പാറക്ക, സുനിൽ സുരേഷ് സംബന്ധിച്ചു.
ഒമാനിലെ വയനാട് ജില്ലക്കാരായ പ്രവാസികളെ പരസ്‌പരം ബന്ധിപ്പിക്കുന്ന കൂട്ടായ്‌മയാണ് വയനാട് പ്രവാസി അസോസിയേഷൻ എന്നും ജാതി - മത - രാഷ്ട്രീയ ഭേദമന്യേ ഒത്തുചേർന്ന് പരസ്‌പരം പിന്തുണ നൽകുകയും ആവശ്യഘട്ടങ്ങളിൽ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ആറു വർഷങൾക്ക് മുമ്പ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ആയി ആരംഭിച്ച ചെറു സംഘം ഇന്ന് കൂടുതൽ വിശാലമായി കുട്ടായ്‌മ എന്ന രൂപത്തിലേക്ക് മാറിയിരിക്കുകയാണ്. വയനാട്ടുകാരായ ആർക്കും ഈ സംഘടനയുടെ ഭാഗമാകാമെന്നും ചെയർമാൻ ലിനു ശ്രീനിവാസ് പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒമാനും വയനാടും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ജനങ്ങളുടെ ഉന്നമനവും ലക്ഷ്യമിടുന്നു. മുണ്ടക്കൈ ദുരന്തം പോലുള്ള വെല്ലുവിളികളെ അതിജീവിക്കാൻ ബോധവത്കരിക്കുകയും സഹായിക്കുകയും ചെയ്യുന്നതിനൊപ്പം അവർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കും.
ഒമാനും വയനാടിനുമിടയിൽ ടൂറിസവും സാംസ്‌കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ നാടിൻ്റെ സൗന്ദര്യവും കഴിവുകളും പ്രദർശിപ്പിക്കുക കൂടിയാണ് ലക്ഷ്യമാക്കുന്നതെന്ന് പ്രസിഡന്റ് ഷാജി ജോസഫ് പറഞ്ഞു. ഒത്തൊരുമിച്ചാൽ ഇവിടെയുള്ള സഹോദരങ്ങൾക്കും വയനാടിനും വലിയ നേട്ടങ്ങൾ കൈവർക്കാനാകുമെന്ന് ജനറൽ സെക്രട്ടറി ഫൈസൽ കോട്ടേക്കാരൻ പറഞ്ഞു
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.