Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റ് പഞ്ചവാദ്യ സംഘം നടത്തുന്ന ''മസ്‌കറ്റ് പൂരം 2024'' ഓഗസ്റ്റ് 23-ന്

09 Jun 2024 02:52 IST

MOHAMED YASEEN

Share News :

മസ്‌കറ്റ്: മസ്‌കറ്റ് പഞ്ചവാദ്യ സംഘം 20-ാം വാര്‍ഷികാഘോഷം ഓഗസ്റ്റ് 23-ന് അല്‍ ഫലജ് ഹാളില്‍ നടക്കും. കേരള പൈതൃക കലകളും ഒമാനി പരമ്പരാഗത കലകളും കോര്‍ത്തിണക്കികൊണ്ട് മസ്‌കറ്റ് പൂരം എന്നപേരില്‍ നടത്തുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ഡോ പി മുഹമ്മദാലി രതീഷ് പട്ടിയാത്തിനു നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.

ചന്തു മിറോഷ്, അജിത്കുമാര്‍, സതീഷ് പുന്നത്തറ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആശാന്‍ തിച്ചൂര്‍ സുരേന്ദ്രന്‍ നേതൃത്വം നല്‍കി. മനോഹരന്‍ ഗുരുവായൂര്‍ കോഓര്‍ഡിനേറ്ററായി കഴിഞ്ഞ 20 വര്‍ഷമായി മസ്‌കറ്റില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണു മസ്‌കറ്റ് പഞ്ചവാദ്യസംഘം. പ്രശസ്ത കലാകാരന്‍ ശിവമണി അവതരിപ്പിക്കുന്ന ഉപകരണ സംഗീത ഫൂഷന്‍, ഒമാനി കലാരൂപങ്ങള്‍, പഞ്ചവാദ്യം, മേളം, തായമ്പക, കുതിര വേല, കാളകളി, തിറ, പൂതന്‍ തുടങ്ങി നാടന്‍ കലകള്‍ കോര്‍ത്തിണക്കികൊണ്ടാണു മസ്‌കറ്റ് പൂരം അരങ്ങേറുന്നത്.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News