Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമസ്ത ഇസ്ലാമിക് സെന്റർ പെരുന്നാൾ സംഗമം സംഘടിപ്പിച്ചു

15 Apr 2024 13:53 IST

- MOHAMED YASEEN

Share News :

മസ്കറ്റ്:: സമസ്ത ഇസ്ലാമിക് സെന്റർ ബോഷ്വർ യൂണിറ്റ് പെരുന്നാൾ നിസ്കാരവും ഫലസ്തീനികൾക്ക് പ്രത്യേക പ്രാർത്ഥനയും നടത്തി,


വേദനിക്കുന്നവരെ ചേർത്തു പിടിച്ചു ആശ്വാസം പകരാനും സന്തോഷം കൈമാറ്റം ചെയ്യാനും ഈദ് ഉപയോഗപ്പെടുത്തണമെന്ന് ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു.


സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന റഹീം എന്ന സഹോദരന്റെ മോചനത്തിന് പ്രാർത്ഥനയും പ്രവർത്തനവും കൊണ്ട് കൂടെ നിൽക്കാനും വിശ്വാസികളെ ഓർമിപ്പിച്ചു.


ബൗഷറിലെ മസ്ജിദു റഹ്മയിൽ ആയിരത്തി അഞ്ഞൂറോളം ആളുകൾ പങ്കെടുത്ത പെരുന്നാൾ നിസ്കാരത്തിനും സന്ദേശ പ്രഭാഷണത്തിനും മോയിൻ ഫൈസി വയനാട് നേതൃത്വം നൽകി.

Follow us on :

More in Related News