Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്കറ്റ് കലോത്സവം 2025" നവംബർ 26 മുതൽ 28 വരെ

02 Nov 2025 03:13 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്:"മസ്കറ്റ് കലോത്സവം 2025" നവംബർ 26 മുതൽ 28 വരെ. സ്റ്റാർ വിഷന്റെ ബാനറിൽ മസ്കറ്റ് കലാ സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന "മസ്കറ്റ് കലോത്സവം 2025" ഒമാനിലെ പ്രവാസികൾക്കായി കലോത്സവ വിരുന്നൊരുക്കുന്നു.

കലാ കായിക പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സീബിലെ മസ്കറ്റ് കലാ സാംസ്കാരിക വേദിയാണ് പ്രവാസികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാൻ "മസ്കറ്റ് കലോത്സവം 2025" സംഘടിപ്പിക്കുന്നത്.

കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായികപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് മസ്കറ്റ് കലാ സാംസ്‌കാരിക വേദിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

രാജ്യത്തിന്റെ ദേശീയ ദിന അവധിയും, വാരാന്ത്യ അവധിയും പ്രതീക്ഷിക്കുന്ന നവംബർ 26, 27, 28 തീയതികളിലാണ് സീബിലെ റമീ ഡ്രീം റിസോർട്ടിൽ മസ്കറ്റ് കലോത്സവം അരങ്ങേറുക .

മുപ്പത്തിയഞ്ചിലധികം കലാ മത്സരങ്ങൾ ഒരേ സമയം തന്നെ മൂന്ന് വേദികളിൽ ആയിട്ടാണ് അരങ്ങേറുന്നത്.

പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ആണ് മസ്കറ്റ് കലോത്സവം ഒരുക്കുന്നത് .

അതാതു മേഖലാകളിലെ പ്രഗൽബർ ആണ് കലോത്സവ വേദിയിൽ വിധി കർത്താക്കളായി എത്തുന്നത് . കേരളത്തിലെ കലോത്സവ വേദികളെ അനുസ്മരിപ്പിക്കും വിധം ഷോപ്പിംഗ് / എക്സിബിഷൻ സ്റ്റാളുകൾ, നാടൻ തട്ടുകടകൾ എന്നിവ ഒരുക്കുന്നതിലൂടെ മസ്ക്കറ്റിലും ഒരു ഉത്സവ മാമാങ്കം ഒരുക്കുവാൻ ഒരുങ്ങുകയാണ് സംഘാഡക്കർ .

എല്ലാ ഇനങ്ങളിലും ഒന്നും, രണ്ടും മൂന്നും സഥാനക്കാർക്ക് സമ്മാനങ്ങൾ ലഭിക്കും . കൂടാതെ കലാതിലകം, കലാപ്രതിഭ പട്ടം നൽകുന്നതിനായി പ്രശസ്ത സിനിമാ സീരിയൽ താരവും മുൻ യുവജനോത്സവ കലാതിലകവുമായ അമ്പിളി ദേവി കലോത്സവ വേദിയിൽ എത്തും. അതോടൊപ്പം കേരളത്തിൽ നിന്നും മസ്‌ക്കറ്റിൽ നിന്നും ഉള്ള വിശിഷ്ട അതിഥികളും ചടങ്ങിൽ പങ്കെടുക്കുന്നതാണു .

കലോത്സവത്തിന്റെ അവസാന ദിവസമായ നവംബർ 28 ന് വൈകുന്നേരം അമ്പിളി ദേവി, അഖില ആനന്ദ് , രാജേഷ് വിജയ് , ലക്ഷ്മി ജയൻ എന്നിവർ നയിക്കുന്ന നൃത്ത സംഗീത വിരുന്ന് "നക്ഷത്രരാവ്" എന്ന മെഗാ ഷോയും ഉണ്ടായിരിക്കുന്നതാണ് .

മസ്കറ്റ് കലാ സാംസ്‌കാരിക വേദിയുടെ ഭാരവാഹികൾ ആയ ശ്രീകുമാർ കൊട്ടാരക്കര, സിബി ബാബു, വിനോദ്.വി , അനുദാസ്‌ , വിനോദ് മഞ്ചേരി , സുബി ബാബു , രാജേഷ് , ശശിധരൻ പൊയ്കയിൽ , സജിത വിനോദ് , നിഷ ഷാജി, സീന ശശിധരൻ , രേഖ പ്രേം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News