Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2024 08:53 IST
Share News :
കണ്ണൂർ: സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരൻ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസിൽ കരുണാകരൻ (86) മരിച്ച കേസിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് കൊട്ടായി സ്വദേശി കുന്നത്ത് വീട്ടിൽ വേലായുധനെ (75) ആണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി അറസ്റ്റ് ചെയ്തത്.
കുടുംബവഴക്കിനെ തുടർന്ന് ഭാര്യ വേശുക്കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുകയാണ് വേലായുധൻ. ജയിലിലെ 10-ാം നമ്പർ ബ്ലോക്കിലെ നാലാമത്തെ മുറിയിലെ ഏകാന്തതടവറയിലെ തടവുകാരായിരുന്നു കരുണാകരനും വേലായുധനും.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. കരുണാകരന്റെ ഊന്നുവടിയുപയോഗിച്ച് വേലായുധൻ കരുണാകരന്റെ മുഖത്തും തലയ്ത്തും അടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. നിലത്ത് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്ന കരുണാകരനെ ജയിൽ അധികൃതർ ജില്ലാ ആസ്‌പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കും മുഖത്തുമേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Follow us on :
Tags:
More in Related News
Please select your location.