Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 17:08 IST
Share News :
മുക്കം:മഴയെത്തും മുമ്പേ മാലിന്യമുക്തമാക്കാം എന്ന ലക്ഷ്യത്തോടുകൂടി മുക്കം നഗരസഭ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന്‍റെ ഉദ്ഘാടനം മെയ് 17 വെള്ളിയാഴ്ച്ച രാവിലെ 9.30ന് വില്ലേജ് ഓഫീസ് പരിസരത്ത് നഗരസഭ ചെയർമാൻ പി ടി.ബാബു ഉദ്ഘാടന കർമ്മം നിർവഹിക്കും. ശുചീകരണ യജ്ഞത്തിലും തുടർന്ന് നഗരസഭ പ്രദേശങ്ങൾ വൃത്തിയാക്കാനും വ്യാപാരി വ്യവസായി അംഗങ്ങൾ, സന്നദ്ധസംഘടനകൾ ,യുവജന സംഘടനകൾ കുടുംബശ്രീ അംഗങ്ങൾ ഹരിത കർമ്മ സേന അംഗങ്ങൾ എൻസി. സി ,എൻ.എസ എസ് , അയ്യങ്കാളി തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കുചേരുന്നതാണ്. പത്തൊൻപതാം തീയതിക്കുള്ളിൽ വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ മുഴുവന്‍ ഡിവിഷനുകളിലും പൊതുയിടങ്ങളും മറ്റും വൃത്തിയാക്കാനും മാലിന്യം പൂർണ്ണമായി നീക്കം ചെയ്യാനും, മഞ്ഞപ്പിത്തം ഡെങ്കിപ്പനി മുതലായ പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും, ജലസ്രോതസ്സുകൾ ശുചീകരിക്കുവാനും, ഞായറാഴ്ചകളിൽ ഡ്രൈഡേ ആചരിക്കുവാനും നഗരസഭ കൗൺസിൽയോഗം തീരുമാനിച്ചു. ഇ.എം.സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുനിസിപ്പല്‍തല യോഗം ചെയര്‍മാന്‍ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാ,സ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.സത്യനാരായണന്‍, കൗണ്‍സിലര്‍മാരായ എം.ടി. വേണുഗോപാലന്‍, എം.വി. രജനി,അശ്വതി സനൂജ്, ബിന്ദു, ക്ലീന്‍ സിറ്റി മാനേജര്‍ സജി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജിത തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.