Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2024 16:45 IST
Share News :
മസ്കറ്റ്: മലയാളത്തിന്റെ മണ്ണിനോടും ഭാഷയോടും ഇഴകിച്ചേർന്ന് കലാപരമായ പ്രതിബദ്ധതയോടെയുള്ള നോവലുകൾ, കഥകൾ, തിരക്കഥകൾ, സിനിമകൾ എന്നിവയിലൂടെ ഇതിഹാസങ്ങളെ തൊട്ടുണർത്തുകയും അനന്യമായ ഒരു രചനാശൈലി രൂപപ്പെടുത്തുകയും സാഹിത്യത്തിന്റെ ജ്ഞാനപീഠം കയറി മലയാള ചലച്ചിത്രലോകത്തിനും സാഹിത്യത്തിനും അവിസ്മരണീയ സംഭാവനകൾ നൽകിയ എഴുത്തുകാരനായിരുന്നു എം. ടി വാസുദേവൻ നായർ.
മലയാള സാഹിത്യത്തിനും ചലച്ചിത്രത്തിനും സമാനതകളില്ലാത്ത ഒട്ടനവധി സംഭാവനകൾ നൽകിയ ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളിൽ ഒളിമങ്ങാത്ത ഓർമ്മയായി ജ്വലിച്ചു നിൽക്കുന്ന ശ്രീ. എം. ടി.യുടെ ജീവിതവും സൃഷ്ടികളും ഇന്ന് നമ്മുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും അനശ്വര ചരിത്രമായിരിക്കുന്നു. പുരോഗമന പ്രത്യയശാസ്ത്രങ്ങൾ മുറുകെപ്പിടിച്ച് കേരളത്തിൽ മതനിരപേക്ഷ സാംസ്‌കാരിക മണ്ഡലം വാർത്തെടുക്കുന്നതിൽ എം ടി വഹിച്ചപങ്ക് നിർണായകമാണ് .എം ടിയുടെ വേർപാടിൽ കുടുംബാംഗങ്ങൾക്കും സാംസ്കാരിക ലോകത്തിനുമൊപ്പം കൈരളി ഒമാൻ പങ്ക് ചേരുന്നതായി ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
മസ്കറ്റ്: തൂലികത്തുമ്പിൽ മാനവികതയുടെയും മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും സ്നേഹവും ഊർജ്ജവും പകർന്നു നൽകിയ അദ്ദേഹം സ്വത്വാവിഷ്കാരത്തിന്റെ രാജ ശില്പിയായി അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത മഹാനായിരുന്നു വെന്ന് ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ അനുശോചന സന്ദേശത്തിൽ പറഞ്ഞു .
എം.ടി മലയാള ഭാഷയുടെ സൗന്ദര്യവും, സത്യവും, പുണ്യവുമാണ്. എം.ടിക്ക് തുല്യം എം.ടി മാത്രമാണ്' മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും വിസ്മരിക്കാൻ ആവാത്ത പാതശിലയാണ് എം ടി യെന്ന് ആർ എം സെക്രട്ടറി ഡോ .മുജീബ് റഹ്‌മാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു
⭕⭕⭕⭕⭕⭕⭕⭕⭕
സലാല: എംടിയുടെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ സലാല അനുശോചനം രേഖപ്പെടുത്തി. 'മലയാള സാഹിത്യത്തിലെ മഹനീയ സാന്നിധ്യമായിരുന്നു എം.ടി വാസുദേവൻ നായർ, അഞ്ചു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സാഹിത്യസപര്യയിലൂടെ തലമുറകളിൽ നിന്നും തലമുറകളിലേക്ക് പ്രവഹിച്ച രചന സാഗരത്തിന്റെ ഉടമ. സുന്ദരവും പ്രൗഢവുമായ വരികളിലൂടെ മലയാളത്തെ സമ്പന്നമാക്കിയ മഹാവ്യക്തിത്വം, അരുതായ്മകളോടും വെറുപ്പിന്റെ രാഷ്ട്രീയത്തോടും വാക്കുകൾ കൊണ്ട് നിരന്തരം കലഹിച്ച മഹാവ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ' എന്ന് പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
മസ്‌ക്കറ്റ്: ഇന്നലെ അന്തരിച്ച മലയാളത്തിൻറെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ അറിയിച്ചു.
വിദ്യാർത്ഥി കാലം മുതൽ തന്നെ കഥകൾ എഴുതി പ്രസിദ്ധീകരിക്കുകയും, ലോക ചെറുകഥാ മത്സരത്തിൽ സമ്മാനിതനാവുകയും ചെയ്ത എം ടി പിന്നീട് മലയാള സാഹിത്യത്തിലെ ഉന്നതമായ നേട്ടങ്ങൾ എല്ലാം കരസ്ഥമാക്കുന്നതിനൊപ്പം, മലയാളിയുടെ മനസ്സിൽ സമകാലീനരായ മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാനില്ലാത്ത സ്ഥാനം കരസ്ഥമാക്കുകയും ചെയ്തതായും, നികത്താവാനാത്ത നഷ്ടമാണ് അദ്ദേഹത്തിൻറെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ പറഞ്ഞു.
തുഞ്ചൻ സാംസ്ക്കാരിക സമിതിയുടെ ചെയർമാൻ എന്ന നിലയിൽ ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകം സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവച്ച എം ടി, മലയാളം മിഷൻ ഭാഷാ പ്രതിജ്ഞയുടെ ഉപജ്ഞാതാവെന്ന നിലയിൽ ഭാവി തലമുറയുടെ വാക്കിലും ധിഷണയിലും എക്കാലവും നിറഞ്ഞു നിലനിൽക്കുമെന്നും, ഭാഷയുടെയും സംസ്ക്കാരത്തിന്റെയും സാഹിത്യത്തിൻറെയും വിവിധ തുറകളിൽ എം ടിയുടെ കാൽപ്പാടുകൾ എക്കാലവും മായാതെ പതിഞ്ഞു കിടക്കുമെന്നും മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.