Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2025 21:01 IST
Share News :
കടുത്തുരുത്തി:വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഗോപാലപിള്ള റോഡ് റസിഡൻസ് അസോസിയേഷൻറെ നേതൃത്വത്തിൽഏറ്റുമാനൂർ മേഖലയിൽ പ്രവർത്തിക്കുന്ന റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ മഹജന സംഗമം മേയ് 25-ന് നടക്കുമെന്ന്ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3-30ന് സംഗമം മാരിയമ്മൻ കോവിൽ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ മന്ത്രി വി. .എൻ വാസവൻ ഉദ്ഘാടനം ചെയ്യും.റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ സമദ് അധ്യക്ഷത വഹിക്കും.ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഹൗസ്ഓഫീസർ എ.എസ്.അൻസൽ
റസിഡൻസ് അപ്പക്സ് കൗൺസിൽ പ്രസിഡന്റ്കെ .എം . രാധാകൃഷ്ണപിള്ള എന്നിവർ സംസാരിക്കും നാർകോട്ടിക് സെൽ സിവിൽ പോലീസ് ഓഫീസർ വി.ബി.അമ്പിളി സെമിനാർ നയിക്കും .
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം നഗരസഭാ കൗൺസിലർമാരായ രശ്മി ശ്യാം ,ഉഷ സുരേഷ്എന്നിവർ നിർവഹിക്കും.
കെ .അബ്ദുൾസമദ് പി എം സോമനാഥൻ,ജി. നടരാജൻ,കെ .ആർ .ഉണ്ണികൃഷ്ണൻ,സി .വി . തങ്കപ്പൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.