Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ടി യുഗം അവസാനിച്ചു

25 Dec 2024 22:10 IST

Fardis AV

Share News :



കോഴിക്കോട്: മലയാള സാഹിത്യത്തിൻ്റെ യശസ്സ് വിശ്വസാഹിത്യലോകത്ത് വാനോളമുയർത്തിയ മലയാള സാഹിത്യത്തിൻ്റെ സുകൃതം

എം.ടി വാസുദേവൻ നായരുടെ ഇഹലോക യുഗത്തിന് വിരാമമായി.

ഏതാനും ദിവസങ്ങളായി ശ്വാസതടസ്സമടക്കമുള്ള അസുഖങ്ങളാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം അല്പ സമയം മുൻപ് ഇഹലോകത്തു നിന്ന് വിടവാങ്ങിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവി

ലെ പതിനൊന്നോടു കൂടി ഹൃദയസ്തംഭനമുണ്ടായതിനെ തുടർന്ന് , അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് പ്രത്യേക വിദഗ്ധരടങ്ങിയ മെഡിക്കൽ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടക്ക്

വഷളായതിനെ തുടർന്ന്അ ല്പസമയം മുൻപ് മരണം പ്രഖ്യാപിക്കുകയായിരുന്നു. 91 വയസ്സായിരുന്നു.

പന്നയുർക്കും ടി. നാരായണൻ നായർ അമ്മാളു 

അമ്മ ദമ്പതികളുടെ മകനായി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ 1933- ജൂലൈ 15നാണ് എം.ടി ജനിച്ചത്. മുഴുവൻ പേര്  മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ.

എന്നാൽ മലയാളിക്ക് ഇദ്ദേഹം വെറും എം.ടി. എന്ന രണ്ടക്ഷരത്തിൻ്റെ

ചുരുക്കപ്പേരിലാണ് എപ്പോഴും തിരിച്ചറിയുക.

കുമരനെല്ലൂരിൽ പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് പാലക്കാട് വിക്ടോറിയ കോളേഴ്ചയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും നേടി. 1957-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു.

അതിന് മുൻപേ കോഴിക്കോട്ടെത്തിയ ഇദ്ദേഹം തലക്കുളത്തൂരിലെ മൂസതിൻ്റെ ട്യൂട്ടോറിയലിൽ അല്പകാലം അധ്യാപകനായി ജോലി ചെയ്തിരുന്നു.

 'പാതിരാവും പകൽ വെളിച്ചവും" മാണ്. ആദ്യ നോവൽ.

രണ്ടാമൂഴം, കാലം, മഞ്ഞ്, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, അറബിപൊന്ന് (

എൻ.പി മുഹമ്മദുമായി ചേർന്നെഴുതിയത്),

 തുടർന്ന് നിരവധി പുസ്‌തകങ്ങൾ. മലയാള സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തി ത്വമായാണ് എം.ടിയെ വിലയിരുത്തുന്നത്. 1963-64-ൽ ആദ്യമായി 'മുറപ്പെണ്ണ്' എന്ന സിനിമയ്ക്ക് നിരക്കഥയെഴുതി. തുടർന്ന് ബന്ധനം, കടവ്, നിർമ്മാല്യം, ഒരു വടക്കൻവിഗോഥ,

പഞ്ചാഗ്നി വൈശാലി, നഖക്ഷതങ്ങൾ, നഗരമേ നന്ദി തുടങ്ങി നിരവധി ചലച്ചിത്രങ്ങൾ. മികച്ച തിരക്കഥകൾക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നിരവധി തവണ ലഭിച്ചു നിർമ്മാല്യത്തിന് 1973-ൽ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം. ഒരു വടക്കൻ വിരഗാഥ, കടവ്, സദയം. പരിണയം എന്നീ പലച്ചിത്രങ്ങൾക്കും ദേശീയ പുരസ്കാരം. തുഞ്ചൻ സ്‌മാരക സമിതി ചെയർമാനായിരുന്നു. ഇപ്പോൾ രക്ഷാധികാരി.

 നാലു കെട്ട്, ഗോപുരനടയിൽ എന്നീ കൃതികൾക്ക് സാഹിത്യ അക്കാദമി അവാർഡും  കാലം എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. വിവിധ കൃതികൾക്ക് വയലാർ അവാർഡും മുട്ടത്ത് വർക്കി ഫൗണ്ടേഷൻ അവാർഡും ലഭിച്ചു. 1996 ൽ കോഴിക്കോട് സർവ്വകലാശാല ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു. ആ വർഷം തന്നെ ഇന്ത്യയുടെ സാഹിത്യ മണ്ഡലത്തിലെ പരമോന്നത ജ്ഞാനപീഠം പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു. 2013- ഓഗസ്റ്റ് 23ന് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്.

 ആദ്യഭാര്യ പ്രമീള വാസുദേവൻ നായർ അവർ മരണപ്പെട്ടു. ഇപ്പോഴത്തെ ഭാര്യ കലാമണ്ഡലം സരസ്വതി ടിച്ചർ മക്കൾ: സിത്താര, അശ്വതി.

Follow us on :

More in Related News