Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയയും, ആസ്റ്റർ ഹോസ്പിറ്റലും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു

17 Apr 2025 20:14 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിയും ഒമാനിലെ പ്രമുഖ ആരോഗ്യസ്ഥാപനമായ ആസ്റ്റർ ആൽറഫ റോയൽ ഹോസ്പിറ്റലും ആസ്റ്റർ പോളി ക്ലിനിക്കുകളും തമ്മിൽ മികച്ച ആരോഗ്യ സേവനത്തിനും ആനുകൂല്യങ്ങൾക്കും ധാരണപത്രത്തിൽ ഒപ്പുവെച്ചു.

ഈ സഹകരണത്തിൻറെ ഭാഗമായി കെഎംസിസി മെമ്പർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആസ്റ്ററിന്റെ വിവിധ സ്ഥാപനങ്ങളിൽ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ആകർഷകമായ നിരക്കിളവുകൾ ലഭിക്കും. അതിലൂടെ കുറഞ്ഞ വരുമാനത്തിലുള്ള പ്രവാസികൾക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാകും. മസ്ക്കറ്റിലെ മെമ്പർഷിപ്പ് കാർഡുള്ള എല്ലാ കെഎംസിസി അംഗങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

പ്രധാന ആനുകൂല്യങ്ങൾ:

•ആസ്റ്റർ റോയൽ ഹോസ്പിറ്റൽ: കൺസൽറ്റേഷനുകൾക്ക് 50% വരെ, മറ്റ് വിഭാഗങ്ങളിൽ 25% വരെ ഡിസ്‌കൗണ്ട്.

•ആസ്റ്റർ പോളി ക്ലിനിക്കുകൾ: GP വിഭാഗം - ഒരു റിയൽ അഞ്ഞൂറ് ബൈസ , സ്പെഷ്യലിസ്റ്റുകൾ - 3 OMR.

•ലാബ്, റേഡിയോളജി, മൈനർ പ്രൊസീജറുകൾ, ഇൻപേഷ്യന്റ് ചികിത്സ, സർജറി എന്നിവയ്ക്ക് 30% വരെ ഡിസ്‌കൗണ്ട്.

ഈ ആനുകൂല്യങ്ങൾ 2025 മെയ് 1-മുതൽ പ്രാബല്യത്തിൽ വരും. ആനുകൂല്യങ്ങൾ ഉപയോഗിക്കുന്നതിനായി കെഎംസിസി മെമ്പർഷിപ്പ് കാർഡ് ആവശ്യമാണെന്ന് കമ്മറ്റി അറിയിച്ചു.

അൽ ഗുബ്ര ആസ്റ്റർ റോയൽ ഹോസ്പിറ്റലിൽ വച്ചു നടന്ന ചടങ്ങിൽ എം.ആർ. സനൂപ് കെ (ആസ്റ്റർ ക്ലിനിക് ലീഡർ ), മുനീർ ടി.പി (കെഎംസിസി അൽഖൂദ് ജനറൽ സെക്രട്ടറി) എന്നിവർ ധാരണപത്രത്തിൽ ഒപ്പുവെച്ചു. കെഎംസിസി പ്രസിഡണ്ട് ഫൈസൽ മുണ്ടൂർ, ട്രഷറർ ഷാജഹാൻ തായാട്ട്, ഫസൽ ചെലേമ്പ്ര, സുഹൈർ കായക്കുൽ, സി മുഹമ്മദ് റസൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആസ്റ്ററിനെ പ്രതിനിധീകരിച്ച് ശ്രീജിത്ത് കെ (ക്ലസ്റ്റര് ലീഡർ ), മുഹമ്മദ് തൻസിഹ് പി (കോർപ്പറേറ്റ് സെയിൽസ് മാനേജർ പ്രമിത് ഷെട്ടി (അസ്സിസ്റ്റണ്ട് മാനേജർ ) എന്നിവർ ആശംസകൾ രേഖപ്പെടുത്തി.

പ്രവാസികളുടെ ആരോഗ്യ ഭദ്രതയിലേക്കുള്ള മികച്ചൊരു കാൽവയ്പ് മാത്രമല്ല, ഹൃദയവുമായി സഹജീവികളെ ചേർത്ത് നിർത്താനുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ് ഈ കരാറെന്ന് അൽഖൂദ് കെഎംസിസി ഭാരവാഹികൾ പ്രസ്താവിച്ചു.


For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News