Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്രയിൽ വിവാഹവീട്ടിലെ പണപ്പെട്ടിയിൽ നിന്നും പണം കവർന്നു

27 May 2025 14:34 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: വിവാഹ സൽക്കാരത്തിൽ വിരുന്നിനെത്തുന്നവർ സമ്മാനിക്കുന്ന പണം കവർന്നു. പേരാമ്പ്രയിൽ ഇതിനു മുമ്പും സമാനമായ മോഷണം നടന്നിരുന്നു.


കടിയങ്ങാട് പാലത്തിനടുത്തെ പിണങ്ങോട്ട് ഫൈസലിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഫൈസലിൻ്റെ മകൾ ഫിദയുടെ വിവാഹം ആയിരുന്നു ശനി ഞായർ ദിവസങ്ങളിലായിരുന്നു വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ പെട്ടിതുറന്നപ്പോഴാണ് നിക്ഷേപിച്ച കവറുകൾ മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്.

രണ്ട് പെട്ടികളാണ് വെച്ചിരുന്നത്. വിവാഹ വീടിന്റെ പുറത്തെ വരാന്തയിൽ വെച്ച പെട്ടിയിൽ പണം ഉണ്ടെങ്കിലും അകത്തുവെച്ച പെട്ടിയിൽ സ്ത്രീകൾ സമ്മാനിച്ച പണ കവറുകളാണ് കാണാതായത്. പെട്ടിയുടെ വാതിൽ പൊളിച്ചാണ്

 പണം കവർന്നത്. പേരാമ്പ്ര പൊലീസിൽ കുടുംബം നൽകിയ പരാതിയിൽ പോലീസ് അന്വേഷണമാരംഭിച്ചു.

Follow us on :

Tags:

More in Related News