Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 20:12 IST
Share News :
എം ഉണ്ണിച്ചേക്കു .
മുക്കം: അന്താരാഷ്ടതലത്തിൽ നഴ്സിംങ്ങ് തൊഴിൽ മേഖലയിൽ അനന്തസാധ്യതകൾ വർദ്ധിച്ചിരിക്കയാണന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു . മണാശ്ശേരി കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ് നാക് അംഗീകാര പ്രഖ്യാപനത്തിൻ്റെയും, സർട്ടിഫിക്കറ്റ് കൈമാറ്റത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം 'ആരോഗ്യ തലത്തിലും, സാമൂഹിക തൊഴിലാളികളിലും 67 ശതമാനം സ്ത്രീകളാണ്. വിദേശ രാജ്യങ്ങളിൽ ഭൂരിഭാഗം നഴ്സിങ്ങ് ജോലിയാണ് നിലനിൽക്കുന്നത്. വിദേശത്തെ നഴ്സിംങ്ങ് ജോലികൾ ഫലപ്രദമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. നഴ്സിംങ്ങ് വിദ്യാഭ്യാസ മേഖലയിൽ മികച്ച ഭാവിയുണ്ട്. സർക്കാർ, സ്വകാര്യ മേ ഖലകളിൽ ആരോഗ്യ കേന്ദ്രങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാണ്. ലോകത്ത് തന്നെ ആരോഗ്യ മേഖലയിൽ മികച്ച കേ ന്ദ്രമായി കേരളം മാറി കഴിഞ്ഞു. കേരളത്തിൽ ആരോഗ്യ മേഖലയിൽ സ്വാകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. പ്രാഥമിക ആരോഗ്യ മേഖലയിൽ നഴ്സിംങ്ങ് മികച്ച് നിൽക്കുകയാണ്. നഴ്സ് എന്ന് പറഞ്ഞാൽ എത്ര മാരക രോ ഗമുള്ള മനുഷ്യന് ആത്മ വിശ്വാസത്തിന് കരുത്താകുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാ പനങ്ങളിൽ വളരെ പ്രധാനപ്പെട്ട സ്ഥാപനമായി കെ എം സി.ടി. മെഡിക്കൽ കോളേജാമാറിയിരിക്കയാണ്. പ്രൊഫഷണൽ മേഖലയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിരവധി സ്ഥാപനങ്ങളുണ്ട്.
മന്ത്രി പറഞ്ഞു. എ.പി അനിൽ കുമാർ എം.എൽ.എ വിശിഷ്ടാതിഥിയായി.
കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തു അധ്യക്ഷത വഹിച്ചു. ചെയർമാൻ ഡോ. നവാസ് ' കെ.എം സി.ടി, ഡയറക്ടർ ഡോ.ആയിഷ നസ്രീൻ, പ്രിൻസിപ്പാൾ പ്രൊഫസർ ആർ. മഗേശ്വരി, ഐ ക്യു എ സി കോർഡിനേറ്റർ പ്രൊഫസർ ഷൈനി തോമസ് എന്നിവർ പ്രസംഗിച്ചു.നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) 'എ' ഗ്രേഡാണ് കോളേജ് സ്വന്തമാക്കിയത്. നഴ്സിംഗ് വിദ്യാഭ്യാസരംഗത്ത്നടത്തിവരുന്ന മികവ് പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം ലഭ്യമായത്. ഇന്ത്യയിലെ നഴ്‌സിംഗ് കോളേജുകളിൽ ഏറ്റവും ഉയർന്ന CGPA സ്‌കോറാണ് കെ.എം.സി.ടി കോളേജ് ഓഫ് നഴ്‌സിങ് കരസ്ഥ മാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.