Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർഷിക മേള ചാലക്കുടി നിയോജകമണ്ഡലത്തിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകും- മന്ത്രി കെ രാജൻ

14 Dec 2024 13:08 IST

WILSON MECHERY

Share News :



ചാലക്കുടി:

 ചാലക്കുടിയിൽ മൂന്ന് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന കാർഷിക മേള ചാലക്കുടി നിയോജകമണ്ഡലത്തിലെ കർഷകർക്കും കൃഷി സ്നേഹികൾക്കും പുത്തൻ ഉണർവും പ്രചോദനവും ആകുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ പ്രത്യേക പരിശ്രമ ഫലമായി കേരള കാർഷിക സർവകലാശാലയും കൃഷി വകുപ്പും സംയുക്തമായി ചാലക്കുടി അഗ്രോണമിക് റിസർച്ച് സ്റ്റേഷനിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കാർഷികമേള - ബിസിനസ് എക്സ്പോ 2024 വൻ വിജയമായി തുടരുകയാണ്.

 ഡിസംബർ 13- ന് ആരംഭിച്ച മൂന്നു ദിവസങ്ങളിലായി നടത്തുന്ന എക്സിബിഷൻ സ്റ്റാളുകൾ സന്ദർശിക്കുന്നതിന് നിരവധി കർഷകരും കൃഷി സ്നേഹികളും ആണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് നടന്ന

 പേറ്റൻ്റ് ജൈവ ഫെർട്ടിഗേഷൻ യൂണിറ്റിൻ്റെ ഉദ്ഘാടനവും ആദ്യവിൽപ്പനയും സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി കെ. രാജൻ നിർവഹിച്ചു. നാളെ രാവിലെ 10 മുതൽ സെമിനാർ നടക്കും. സമാപനസമ്മേളനം ഉച്ചയ്ക്ക് 3-ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഈ കാർഷികമേള ചാലക്കുടി നിയോജക മണ്ഡലത്തിലെ കാർഷിക മേഖലക്ക് പുത്തൻ ഉണർവ് നൽകുമെന്നും 

ഇത്രയും വിപുലമായി ഒരു എക്സ്പോ ചാലക്കുടിയിൽ ആദ്യമായാണ് നടക്കുന്നതെന്ന് സനീഷ് കുമാർ ജോസഫ് എം എൽ എ പറഞ്ഞു.

Follow us on :

More in Related News