Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 18:50 IST
Share News :
സമ്പാളൂർ : കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപത, ചരിത്ര പ്രസിദ്ധമായ സമ്പാളൂർ തീർത്ഥാടന കേന്ദ്രത്തിൽ, എട്ടാമിടം തിരുനാളിന് കൊടിയേറി. പ്രസുദേന്തിമാരുടെയും, അൾത്താരബാലന്മാരുടെയും, കൊമ്പ്രേരിയ അംഗങ്ങളുടെയും അകമ്പടിയോടെ, വൈദികർ, പ്രദക്ഷിണമായി തിരുനാൾ കൊടിയേറ്റത്തിനായി അണിനിരന്നു. സമ്പാളൂർ വികാരി ഡോ. ഫാ. ജോൺസൻ പങ്കേത്ത് തിരുനാളിനു കൊടിയേറ്റി. തുടർന്ന് ആഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലി നടത്തപ്പെട്ടു. മുഖ്യകാർമികത്വം വഹിച്ചത്, ഫാ. ഫ്രാൻസിസ്കോ പടമാടൻ ആയിരുന്നു.,ഫാ.സൈമൺ ആൽഡ്രിൻ ലൂയിസ് വചന പ്രഘോഷണം നടത്തി. വികാരി ഫാ. ഡോ. ജോൺസൺ പങ്കേത്ത്, സഹ വികാരി ഫാ. റെക്സൻ പങ്കേത്ത് എന്നിവർ സഹകാർമ്മികരായിരുന്നു. ഡീക്കൻ സെബിയും തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. നാളെ തിരുനാളിന്റെ അനുഗ്രഹപ്രദമായ രണ്ടാം ദിനം. രാവിലെ 6 മണിക്ക് ദിവ്യബലി . വൈകിട്ട് 5 മണിക്ക് 2025 ലെ പ്രസുദേന്തിമാരുടെ വാഴ്ച, 85 ഓളം പ്രസുദേന്തിമാരാണ് ഇതിൽ പങ്കുകൊള്ളുന്നത്. തുടർന്ന് 5.30 ന് ദിവ്യബലി, നൊവേന, ലദീഞ്ഞ്, റവ.ഫാ. ജോയ് കല്ലറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും, റവ. ഫാ. രൂപേഷ് കളത്തിൽ വചന സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. 15-ആം തിയതി ചരിത്രവിശേഷമാർന്ന എട്ടാമിടം തിരുനാൾ ദിനം രാവിലെ 6.30 ന് ദിവ്യബലി, ശൗര്യാർഊട്ട് (പൊങ്കാല) ആശീർവാദം. 9.30 ന് ആഘോഷമായ ദിവ്യബലി, മുഖ്യകാർമ്മികത്വം കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, വചനസന്ദേശം റവ. ഫാ. ജോൺ കപ്പിസ്റ്റാൻ ലോപ്പസ് ( ജീവനാദം, മാനേജിംഗ് എഡിറ്റർ) ആണ്. തുടർന്ന് സമ്പാളൂർ കപ്പേളയിലേക്ക് പ്രദക്ഷിണം നടത്തുന്നു. 22- ആം തിയതി പതിനഞ്ചാമിടവും നടത്തപ്പെടുന്നു.
Follow us on :
Tags:
More in Related News
Please select your location.