Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​സാമൂഹിക ശാക്തീകരണത്തിന് ബഡ്സ് കലോത്സവങ്ങൾ വഴിതെളിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു

13 Dec 2024 20:48 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ​സാമൂഹിക ശാക്തീകരണത്തിന് ബഡ്സ് കലോത്സവങ്ങൾ വഴിതെളിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള ബി ആർ സി സ്ഥാപനങ്ങളിലെ കുട്ടികളുടെ ജില്ലാതല കലോത്സവം 'തില്ലാന 2024' തെള്ളകം ചൈതന്യ പാസ്റ്റൽ സെൻട്രറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്.  

കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി. നായർ, അതിരമ്പുഴ സിഡിഎസ് ചെയർപേഴ്‌സൺ ഷബീന നിസാർ, ജില്ലാ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ജതിൻ ജാതവേദൻ, ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

തൃക്കൊടിത്താനം ബഡ്സ് സ്‌കൂൾ, രാമപുരം കൈൻഡ് ആൻഡ് കെയർ, വെളിയന്നൂർ ബഡ്സ് സ്‌കൂൾ, ഈരാറ്റുപേട്ട പ്രതീക്ഷ ബി ആർ സി എന്നിവിടങ്ങളിലെ കുട്ടികൾ 21 ഇനങ്ങളിലായി മൂന്നു വേദികളിൽ മാറ്റുരച്ചു.

 വെളിയന്നൂർ ബഡ്സ് സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഈരാറ്റുപേട്ട പ്രതീക്ഷ ബി.ആർ.സി. റണ്ണറപ്പായി. ജില്ലാതല മത്സരത്തിൽ വിജയികളായവർ ജനുവരി 25ന് കൊല്ലത്ത് ് നടക്കുന്ന സംസ്ഥാനതല കലോത്സവത്തിൽ പങ്കെടുക്കുന്നതിന് അർഹത നേടി.

സമൂഹത്തിലെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബശ്രീ വഴി നടത്തുന്നതാണ് ബഡ്സ് ബി ആർ സി സ്ഥാപനങ്ങൾ.





Follow us on :

More in Related News