Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൊട്ട ഗ്ളോബൽ ഫൗണ്ടേഷൻ മീറ്റപ്പ് സംഘടിപ്പിച്ചു

14 Dec 2024 07:33 IST

ENLIGHT MEDIA OMAN

Share News :

ബാംഗ്ലൂർ: തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബലിന്റെ ബാംഗ്ലൂർ മീറ്റപ്പ് ഫൗണ്ടർ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ ഉദ്ഘാടനം ചെയ്തു.

കബൻ പാർക്കിലേക്ക് ഒന്നൊന്നായി ഒഴുകിയെത്തിയ മൊട്ടകളെ കണ്ട് അവിടെ ഉണ്ടായിരുന്ന സന്ദർശകർ കൗതുകത്തോടെ അടുത്തുകൂടി. ചിലർ ഒരുമിച്ച് നിന്ന് ഫോട്ടോസ് എടുത്തു. മറ്റു ചിലർ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി.

ബാംഗ്ലൂരിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന മൊട്ട ഗ്ലോബൽ മെമ്പർമാർ

ബ്ലാക്ക് ഷർട്ടും ബ്ലൂ ജീൻസും അണിഞ്ഞ് മാസ് ലുക്കിലാണ് എത്തിയത്. ചിലർ കൂളിംഗ് ഗ്ലാസും വെച്ചിരുന്നു.

സംഘടനയുടെ പ്രവർത്തനങ്ങൾ ബാംഗ്ലൂർ മഹാനഗരത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചാപ്റ്റർ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഈ സംഗമം നടന്നത്.

കേക്ക് മുറിച്ച് മധുരം പങ്കിട്ട് പരസ്പരം സൗഹൃദ സല്ലാപം നടത്തി ഭാവി പദ്ധതികൾ ആസൂത്രണം ചെയ്തുമാണ് മാസ്സ് മൊട്ടകൾ കബൻ പാർക്ക് വിട്ടത്.

27 രാജ്യങ്ങളിലായി ആയിരത്തിൽ താഴെ മെമ്പർമാരാണ് ഇപ്പോൾ സംഘടനയിൽ ഉള്ളത്.

നേരത്തെ സ്റ്റോപ്പ് ബോഡി ഷേമിങ് എന്ന ക്യാമ്പയിൻ നടത്തി സംഘടന അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു.

ക്യാൻസർ രോഗികളിൽ ഉണ്ടാകുന്ന മുടികൊഴിച്ചിൽ മൂലം മാനസിക ബുദ്ധിമുട്ട് നേരിടുന്നവരെ സപ്പോർട്ട് ചെയ്തുകൊണ്ട് ദേശീയ കാൻസർ ദിനത്തിൽ സംഘടന പുറത്തിറക്കിയ പോസ്റ്റർ വളരെയേറെ വൈറലായിരുന്നു.

സംഘടനയുടെ 100 ഇന കർമ്മ പദ്ധതികൾ

തയ്യാറായതായി സെക്രട്ടറി അരുൺ ജി നായർ പറഞ്ഞു.

ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും, മലേഷ്യ, ആഫ്രിക്ക, കുവൈറ്റ് തുടങ്ങി നിരവധി രാജ്യങ്ങളിലും മൊട്ട ഗ്ലോബലിന്റെ ചാപ്റ്ററുകൾ ഉടൻ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർന്നു.

ട്രഷറർ നിയാസ് പാറക്കൽ, ഭരണ സമിതി അംഗം ഡിറ്റോ പോൾ, അബ്ദുൽ റസാഖ്, പ്രദോഷ്, അഭിലാഷ്, സുരേഷ് കൊട്ടെമ്പ്രം, ഷാസ്, ലിനോജ് കെ ജോർജ്, ബിനു ജോൺസൺ, ഡോ. ജേക്കബ് നെല്ലിമൂട്ടിൽ, വാസുദേവൻ, രെനിൽ രാജ്, ഫിജിൽ ജോൺ, ചന്ദസ് , ടിബിൻ, വിനീത്, ജോബിൻ തോമസ്, മണിക്കുട്ടൻ, മഹേഷ്, സതീഷ് എന്നിവരുമാണ് പരിപാടിയുടെ ഭാഗമായത്.

Follow us on :

More in Related News