Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 21:14 IST
Share News :
കടുത്തുരുത്തി: മൂന്നാം നിലയിലേക്ക് റാംപ് നിർമിച്ചിട്ടില്ലെന്നതിനാൽ സ്കൂൾ കെട്ടിടത്തിന് നമ്പർ നൽകുന്നില്ലെന്ന പരാതിയിൽ അനുകൂല നടപടി സ്വീകരിക്കാൻ മീനച്ചിൽ താലൂക്കിലെ കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. മരങ്ങാട്ടുപിള്ളി സെയിന്റ് തോമസ് ഹൈസ്കൂൾ മാനേജർ ഫാ. ജോസഫ് ഞാറക്കാട്ടിലാണ് അദാലത്തിൽ പരാതി നൽകിയത്. ആദ്യ രണ്ടു നിലകളിലേക്കും റാംപ് ഉണ്ടെങ്കിലും മൂന്നാം നിലയിലേക്ക് ഇല്ല. അവിടെ ക്ലാസ് നടക്കുന്നില്ലെന്നതടക്കം കാണിച്ച് പല തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടു നിലകളിൽ മാത്രമേ ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുള്ളൂവെന്നതു പരിഗണിച്ച് അനുമതി നൽകുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
Follow us on :
Tags:
More in Related News
Please select your location.