Tue Dec 12, 2023 10:56 PM 1ST

Location  

Sign In

93.225 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന ഏറ്റുമാനൂർ ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച

13 Dec 2024 21:34 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സാമ്പത്തിക സഹായത്തോടെ 93.225 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന ഏറ്റുമാനൂർ ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച(ഡിസംബർ 16) വൈകിട്ട് 5.30ന് തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ വച്ച് ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ചടങ്ങിൽ സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.  

 ഏറ്റുമാനൂർ നഗരസഭയിലെ മുഴുവൻ കുടുംബങ്ങൾക്കും ആളോഹരി പ്രതിദിനം 150 ലിറ്റർ ശുദ്ധജലവും, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ കോടതിപ്പടി, മനയ്ക്കപ്പാടം, കാട്ടാത്തി, പട്ടി ത്താനം എന്നീ സ്ഥലങ്ങളിലും കാണക്കാരി പഞ്ചായത്തിന്റെ ഭുരിഭാഗം പ്രദേശത്തും ആളോഹരി പ്രതിദിനം 100 ലിറ്റർ ശുദ്ധജലം എത്തിക്കാനാവും വിധം രൂപ കൽപ്പന ചെയ്യുന്നതാണ് പദ്ധതി.

മീനച്ചിലാറ്റിൽനിന്നു ജലം ശേഖരിച്ച് ഏറ്റുമാനൂരിന് സമീപം നേതാജി നഗറിൽ സ്ഥാപിക്കുന്ന 22 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ ശുദ്ധീകരിച്ച് ഏറ്റുമാനൂർ നഗരസഭയിലേക്കും സമീപ ഗ്രാമപഞ്ചായത്തുകളായ അതിരമ്പുഴ, കാണക്കാരി, മാഞ്ഞൂർ എന്നിവിടങ്ങളിലേക്കും ശുദ്ധജലം എത്തിക്കും.

അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, അഡ്വ. മോൻസ് ജോസഫ് എംഎൽഎ, കിഫ്ബി സി.ഇ.ഒ. കെ.എ. ഏബ്രഹാം എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. കേരള വാട്ടർ അതോറിട്ടി എം.ഡി. കെ. ജീവൻ ബാബു ആമുഖ പ്രഭാഷണം നടത്തും. വാട്ടർ അതോറിട്ടി സാങ്കേതികസമിതി അംഗം ടി.ബി. ബിന്ദു റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര, വാട്ടർ അതോറിട്ടി ബോർഡ് അംഗം ഷാജി പാമ്പൂരി, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്യാ രാജൻ, പി.വി. സുനിൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, റോസമ്മ സോണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് അമ്പലക്കുളം, അംബികാ സുകുമാരൻ, കോമളവല്ലി രവീന്ദ്രൻ, നഗരസഭാംഗം രശ്മി ശ്യാം, വനംവികസനകോർപറേഷൻ ചെയർപേഴ്‌സൺ ലതിക സുഭാഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബുജോർജ്്, ബിനു ബോസ്, ജോസ് ഇടവഴിക്കൽ, ജെറോയ് പൊന്നാറ്റിൽ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജയ്‌സൺ ജോസഫ്, രാജീവ് നെല്ലിക്കുന്നേൽ, ജെയിംസ് കുര്യൻ, പി.കെ. അബ്ദുൾ സമദ്, ടി.ഡി. ജോസ്‌കുട്ടി, എം.ജി. അനൂപ്കുമാർ, കെ.എസ്. അനിൽരാജ്, വി. ആദർശ്, വാട്ടർ അതോറിട്ടി ദക്ഷിണമേഖല ചീഫ് എൻജിനീയർ നാരായണൻ നമ്പൂതിരി എന്നിവർ പ്രസംഗിക്കും.







Follow us on :

More in Related News