Tue Dec 12, 2023 10:56 PM 1ST
Location
Sign In
ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷണറെ കണ്ട് ആവശ്യപ്പെട്ടു.
ദിവ്യയുടെ വീട്ടിലേക്ക് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കും. എന്നാല്‍ വീടിനു മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കുന്നുണ്ട്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
9 മണിയോടെ മൃതദേഹം മോർച്ചറിയിൽ നിന്ന് കളക്ടറേറ്റിൽ എത്തിക്കും.
ബന്ധുക്കളുടെ പരാതി പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പേരുടെ മൊഴികള്‍ രേഖപ്പെടുത്തും.
കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതൽ പേരെ പ്രതി ചേർക്കുന്ന കാര്യവും ആലോചനയിലുണ്ട്.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ, ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ദിവ്യ പ്രതികരിച്ചത്. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ വേദനയുണ്ട്.
അങ്ങനെയൊരു സ്ഥിരീകരണവും കാണിക്കാന്‍ പരാതിക്കാരന്റെ കൈവശം ഇല്ല.
വയനാട്ടില്‍ സിപിഐക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ പക്വതയില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
'ദിവ്യ മാത്രമാണ് എഡിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിച്ചത്. മറുപടി പ്രസംഗം എഡിഎം മൂന്ന് വരിയില്‍ അവസാനിപ്പിച്ചു.
നവീന്റെ മരണത്തിന് ശേഷം രാജിക്കത്തിലൂടെ മാത്രമാണ് പി പി ദിവ്യ പൊതു സമൂഹത്തോട് പ്രതികരിച്ചത്.
നവീന്‍ ബാബുവിനുള്ള യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണെന്നും അവരോട് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ലഭിക്കുമെന്നുമായിരുന്നു ഇക്കാര്യത്തില്‍ കണ്ണൂര്‍ കളക്ടര്‍ പ്രതികരിച്ചത്
ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് ഇന്നും ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയേക്കും.
ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബവും കക്ഷി ചേരും.
നവീൻ ബാബുവിനെതിരെ നൽകിയ പരാതി മരണശേഷം ധൃതിയിൽ തയ്യാറാക്കിയതാണെന്ന വാദവും ശക്തമായി തുടരുകയാണ്.
സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ തുടര്‍നടപടി ഉണ്ടാകുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. നവീന്‍ ബാബുവിനെതിരേ ഗൂഢാലോചന നടന്നെന്ന് കുടുംബം ആരോപിച്ചിരുന്നു
ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോര്‍ട്ട്. 4.58ന് നവീന്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയച്ചിരുന്നു
യോഗത്തിന് മുൻപ് ദിവ്യ വിളിച്ചിരുന്നുവെന്നും കോള്‍ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിന്കൈ മാറിയെയെന്നും അരുൺ കെ വിജയൻ കൂട്ടിച്ചേര്‍ത്തു.
ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിവ്യ ഒളിവിലെന്ന വാദമാണ് പൊലീസ് ഉയര്‍ത്തുന്നത്.
സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം ജനസേവകരാണെന്ന അടിസ്ഥാന ബോധത്തില്‍ കാര്യങ്ങള്‍ ചെയ്യണം.
നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് കണ്ണൂര്‍ ജില്ലാ അധ്യക്ഷയായ പി പി ദിവ്യ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
യാത്രയയപ്പ് ചടങ്ങില്‍ നവീന്‍ ബാബുവിനെ അവഹേളിക്കുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
എഡിഎമ്മിനെതിരെ രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. പ്രശാന്തന് മുമ്പ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് എഡിമ്മിനെതിരെ ഗംഗാധരനും പരാതി നല്‍കിയിരുന്നു.
യാത്രയയപ്പ് യോഗം നടന്നത് ഭീഷണി സ്വരത്തിലാണെന്നും പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകനെ മുന്‍കൂട്ടി നിയോഗിച്ചെന്നും വിഷ്വല്‍ വാങ്ങി പ്രചരിപ്പിച്ചെന്നും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്.
ടി വി പ്രശാന്തനെതിരെയുള്ള വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും
നടപടിയില്‍ തീരുമാനമായാല്‍ പി പി ദിവ്യയെ അറസ്റ്റ് ചെയ്യുകയോ പൊലീസിന് മുന്നില്‍ കീഴടങ്ങുകയോ ചെയ്യും.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടിയുടെ ഉപകരാറുകളില്‍ 12 കോടി 81 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള ഉപകരാറുകള്‍ ലഭിച്ചത് ഈ കമ്പനിക്കാണ്
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്.
പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയതെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
പെട്രോള്‍ പമ്പിനായി അപേക്ഷ നല്കിയ ടി വി പ്രശാന്ത് എ ഡി എമ്മിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന് ഒരു തെളിവും ഹാജരാക്കാന്‍ പ്രതിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി.
നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണ കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്ത പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും.
അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ പുരോഗമിക്കുമ്പോഴും പാര്‍ട്ടി രഹസ്യമായി ദിവ്യയെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
തരം താഴ്ത്തലോ സസ്പെന്ഷന് നടപടിയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്ന് ചേരുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും.
പി പി ദിവ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിക്കും.
ചോദ്യം ചോദിച്ച് ഉത്തരം പറയുന്ന രീതിയിലല്ല അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കലക്ടര്‍ക്ക് പറയാനുള്ളത് അദ്ദേഹം വിശദീകരണ കുറിപ്പായി എഴുതി നല്‍കുകയായിരുന്നു.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന്റെ വീഡിയോയിൽ കണ്ണൂർ കളക്ടറുടെ പെരുമാറ്റം കണ്ടാണ് സംസ്കാരച്ചടങ്ങിന് വരേണ്ട എന്ന് പറഞ്ഞതെന്നും മഞ്ജുഷ പറഞ്ഞു
ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ചോദിച്ചപ്പോള്‍ അതിനെ തങ്ങള്‍ എതിര്‍ത്തില്ലെന്നും അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകന് വ്യക്തമാക്കി.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്.
ദിവ്യയുടെ ഭാഗം കൂടി കേട്ടതിനു ശേഷം നടപടി മതിയെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പക്ഷേ ഭൂരിപക്ഷം പേരും സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി
സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.
തുടക്കം മുതൽ നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നാണ് പാർട്ടി സ്വീകരിച്ച നിലപാട്. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യമാണ്.
സാക്ഷികളെ സ്വാധീനിക്കരുതെന്നും പി പി ദിവ്യയോട് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചിട്ടുണ്ട്.
കർശന ഉപാധികളോടെയാണ് ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കും. എഡിഎമ്മിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിന്റെ കുടുംബത്തെ പോലെ തന്റേയും ആഗ്രഹം സത്യംതെളിയണമെന്നാണെന്നും പിപി ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു
11 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെ വൈകിട്ടാണ് ദിവ്യ പുറത്തിറങ്ങിയത്.
ചടങ്ങ് കവര്‍ ചെയ്യാന്‍ പ്രാദേശിക ചാനലിന്റെ വീഡിയോഗ്രാഫറെയും ദിവ്യ കൊണ്ടുവന്നെന്നും കളക്ടര്‍ പറയുന്നു.
Please select your location.