Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാല കവര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി

11 Apr 2024 20:03 IST

MUKUNDAN

Share News :

ഗുരുവായൂര്‍:ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാല കവര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.വടക്കാഞ്ചേരി സ്വദേശി വടക്കേക്കര വീട്ടില്‍ ബിജു(42)വാണ് പിടിയിലായത്.പുത്തമ്പല്ലി വാരിയത്ത് മനോഹരന്റെ ഭാര്യ നിര്‍മ്മല(71) മേനോന്റെ രണ്ടര പവന്റെ താലിമാലയാണ് കവര്‍ന്നത്.വ്യാഴാഴ്ച്ച പുലര്‍ച്ചെ 4.15-ന് വടക്കേനടയിലെ ഗേറ്റിന് സമീപമാണ് സംഭവം.ക്ഷേത്രത്തിലേക്ക് തനിച്ച് നടന്ന്‌ പോവുകയായിരുന്ന നിര്‍മല മേനോന് പുറകിലെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് ഓടുകയായിരുന്നു.ഇവര്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി പോലീസിന് കൈമാറി.മാല ഇയാളില്‍ നിന്ന് കണ്ടെടുത്തു.ടെമ്പിള്‍ പോലീസ് എസ്എച്ച്ഒ ജി.അജയകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow us on :

More in Related News