Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുജറാത്തിൽ ട്രെയിനിൽ ഖുർആൻ പാരായണം ചെയ്ത മുസ്‌ലിം വൃദ്ധനെ 'പാകിസ്ഥാനി' എന്ന് വിളിച്ച് ക്രൂരമായി മർദ്ദിച്ചു

07 Mar 2025 14:26 IST

Shafeek cn

Share News :

രാജസ്ഥാനിലെ ഗംഗാപൂര്‍ നഗരത്തിലെ ഒരു മദ്രസയ്ക്കായി സംഭാവന ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെ, സ്ത്രീയെ ആക്രമിച്ചു എന്ന് ആരോപിച്ച് വൃദ്ധനായ ഒരാളെ ട്രെയിനില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു. അക്രമികള്‍ അദ്ദേഹത്തിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചാണ് മര്‍ദിച്ചതെങ്കിലും റെയില്‍വേ അധികൃതര്‍ ഇതുവരെ ആരോപണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.


മര്‍ദ്ദിക്കപ്പെട്ടയാളുടെ കുടുംബം പറയുന്നതനുസരിച്ച്, അയാള്‍ തന്റെ ഇരിപ്പിടത്തില്‍ ഇരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. ''അദ്ദേഹം ട്രെയിനില്‍ കയറുമ്പോള്‍ ചില പുരുഷന്മാര്‍ കൂടെ കയറി. അദ്ദേഹത്തിന്റെ ചുറ്റും ഇരുന്ന് മുസ്ലീങ്ങള്‍ക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും അത് അദ്ദേഹം കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.'' കുടുംബം ആരോപിച്ചു.


''അപ്പോള്‍ ഒരു സ്ത്രീ അദ്ദേഹത്തെ ചൂണ്ടി പാകിസ്ഥാനി എന്ന് വിളിച്ചു. പ്രശ്‌നം രൂക്ഷമായപ്പോള്‍, ടിടിഇ അദ്ദേഹത്തോട് വാതിലിനടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ രണ്ട് പുരുഷന്മാരും സ്ത്രീയും ചേര്‍ന്ന് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി.'' ഗംഗാപൂര്‍ നഗരത്തിലെ ഒരു മദ്രസയില്‍ ഡയറക്ടറാണ് ഈ വൃദ്ധന്‍. മദ്രസയ്ക്കായി ഫണ്ട് ശേഖരിക്കാന്‍ അങ്കലേശ്വറില്‍ പോയതായിരുന്നു. ക്രൂരമായ ആക്രമണത്തിന്റെ വീഡിയോയില്‍, രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും വൃദ്ധനോട് മോശമായി പെരുമാറുന്നത് കാണാം.


Follow us on :

More in Related News