Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 21:49 IST
Share News :
വയനാട്: വിദേശ വനിതയെ മസാജ് ചെയ്യുന്നതിനിടെ ലെെംഗികാതിക്രമം നടത്തിയ റിസോർട്ട് ജീവനക്കാരൻ പിടിയിൽ.
തലപ്പുഴ യവനാർകുളം എടപ്പാട് വീട്ടിൽ ഇ എം മോവി (29) നെയാണ് തിരുനെല്ലി ഇൻസ്‌പെക്ടർ ലാൽ സി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘംപിടികൂടിയത്. സംഭവത്തിൽ നെതർലൻഡുകാരിയായ യുവതി ജൂൺ നാലിന് എഡിജിപിക്ക് മെയിലിലൂടെ പരാതി നൽകിയിരുന്നു.
കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ന് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സംഭവം. തിരുനെല്ലിയിലെ റിസോർട്ടിലെ മസാജ് സെന്ററിൽ വച്ച് തിരുമ്മുകാരനായ പ്രതി വിദേശവനിതയെ മസാജ് ചെയ്യുമ്പോൾ ലെെംഗികാതിക്രമം നടത്തികയായിരുന്നുവെന്നാണ് പരാതി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.