Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയേൺ മാൻ അഭിമാനകരമായ നേട്ടവുമായി " മലയാളി റൈഡേഴ്‌സ്"

12 Feb 2025 14:36 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കായിക മത്സരങ്ങളിൽ ഒന്നായ അയൺമാൻ 70.3 ഏഴാം തവണ മസ്കറ്റിൽ പൂർത്തിയായപ്പോൾ മസ്‌കറ്റിലെ സൈക്ലിംഗ്, ഫിറ്റ്‌നസ് പ്രേമികളുടെ കൂട്ടായ്മയായ "മലയാളി റൈഡേഴ്‌സ്" അഭിമാനകരമായ നേട്ടത്തിന് ഉടമകളായി. ഇതിലെ പത്ത് അംഗങ്ങളാണ് കഠിനമായ കായിക പരീക്ഷണം വിജയകരമായി ലക്‌ഷ്യം പൂർത്തിയാക്കി മെഡലുകൾ വാരികൂട്ടിയത്. ആഗോള കായിക ഇനങ്ങളിൽ മലയാളി പ്രവാസികളുടെ വർദ്ധിച്ചുവരുന്ന പ്രാതിനിത്യത്തെയും, നേട്ടങ്ങളെയും എടുത്തുകാണിക്കുന്ന ഒന്നാണ് ഈ നേട്ടം. 

 വേൾഡ് ട്രയാത്തലോൺ കോർപറേഷനും അയൺമാനും സംയുക്തമായി സംഘടിപിച്ച ഈ മത്സരത്തിൽ 1.9 കെഎം ആഴക്കടലിലൂടെ ഉള്ള നീന്തൽ, തൊണ്ണൂറ് കിലോമീറ്റർ സൈക്ലിംഗ് ഇരുപത്തിയൊന്ന് കിലോമീറ്റർ ഓട്ടം എന്നിവ ഇടവേളകളില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയാൽ മാത്രമേ അയൺമാൻ പട്ടം ലഭിക്കുകയുള്ളു, ആകെ എട്ടര മണിക്കൂർ സമയമാണ് ഇവ മൂന്നും ചെയ്തു തീർക്കാൻ അനുവദിച്ചിട്ടുള്ളത് അതോടൊപ്പം ഓരോ ഇനത്തിലും നിശ്ചയിച്ചിട്ടുള്ള സമയത്തിനുള്ളിലും ഓരോന്നും പൂർത്തിയാക്കണം.   

മസ്കറ്റിൽ പ്രവാസ ജീവിതം നയിക്കുന്ന വിവിധ മേഖലകളിൽ ജോലി ചെയുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ അത്‌ലറ്റുകൾ കഠിനമായ പരിശീലനത്തിലൂടയാണ് ലക്‌ഷ്യം കൈവരിച്ചത്. പാലാ സ്വദേശി ദീപു ജോർജ്‌, കോഴിക്കോട് സ്വദേശി സുഹിൻ കുമാർ, മലപ്പുറം സ്വദേശി അൻവർ സാദത്ത്, കണ്ണൂർ സ്വദേശി വിനീഷ് മാത്യു, എറണാകുളം സ്വദേശികളായ റോൺ ഫിലിപ്പ് , രാഹുൽ ഹരി , അബു സന്ദീപ് ,  നരേൻ ഫിലിപ്പ്, ആലപ്പുഴ സ്വദേശി മച്ചു ഷാനവാസ്, ചങ്ങനാശേരി സ്വദേശി ഡോക്ടർ ആനന്ദ് സെബാസ്റ്റെയിൻ എന്നിവരാണ് കഠിനമായ കായിക പരീക്ഷണത്തെ നിശ്ചയ ദാർഢ്യം കൊണ്ട് മറികടന്നത്.

"അയേൺമാൻ" പൂർത്തിയാക്കുക എന്നത് ഒരു സ്വപ്നമായിരുന്നു ... അതികഠിനമായ പരിശീലനത്തിലൂടെ അത് നേടിയെടുത്തു, മലയാളികളുടെ സ്വന്തം ടീം ആയതിൽ ഞങൾ അഭിമാനിക്കുന്നു എന്ന് "മലയാളി റൈഡേഴ്‌സ്" അംഗം ദീപു ജോർജ് പറഞ്ഞു.  

കൂട്ടായ പരിശ്രമത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും, ശക്തിയുടെയും തെളിവാണ് ഈ വിജയമെന്നും അതോടൊപ്പം കൂടുതൽ ആളുകളെ ഇത്തരം കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുക കൂടി ഞങ്ങളുടെ ലക്ഷ്യമാണെന്ന് മറ്റൊരു അംഗവും, ജേതാവുമായ അൻവർ പറഞ്ഞു. 

പത്ത് അത്‌ലറ്റുകളുടെ അഭിമാനകരമായ വിജയം കേരളത്തിന്റെ സമ്പന്നമായ കായിക സംസ്കാരത്തിന്റെയും അവിടുത്തെ ജനങ്ങളുടെ അചഞ്ചലമായ മനോഭാവത്തിന്റെയും ആഘോഷമാണെന്നും, കേരളത്തിലെ സമൃദ്ധമായ ഭൂപ്രകൃതിയിൽ നിന്നും ഒമാന്റെ സാഹസിക കായിക ഭൂപടത്തിലേക്കുള്ള ഇവരുടെ യാത്ര അഭിനിവേശത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം കൂടിയാണ്. കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ മത്സരങ്ങളിൽ പങ്കെടുത്ത് നേട്ടങ്ങളുടെ കൊടുമുടി കീഴടക്കാൻ ഇവർ തയ്യറെടുക്കുകയാണ്, അതോടൊപ്പം മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും, പ്രാപ്‌തരാക്കുകയും കൂടി ചെയ്യുന്നു.


✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews

https://www.instagram.com/enlightmediaoman

https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News