Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യാത്ര മധ്യേ മലയാളി വിമാനത്തിൽ വെച്ച് മരണപെട്ടു

19 Apr 2024 20:19 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്ര മധ്യേ വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.


വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ ശേഷിക്കെ ഇ​ദ്ദേഹത്തിന്​​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്കുള്ള എയർ ഇന്ത്യ എക്സ്​പ്രസിന്‍റെ വിമാനത്തിലായിരുന്നു യാത്ര തിരിച്ചിരുന്നത്​. വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​.  


അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്ന സച്ചിൻ രണ്ട്​ വർഷമായിട്ടൊള്ളു ഒമാനിലെ സുഹാറിൽ എത്തിയിട്ട്​. അതിന്​ മുമ്പ്​ സൗദിയിലായിരുന്നു ജോലിചെയ്തിരുന്നത്​. 


പിതാവ്​: സദാനന്ദൻ. 

ഭാര്യ: ഷെർലി: 

മകൻ: ആരോൺ സച്ചിൻ.

Follow us on :

More in Related News