Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം കവര്‍ച്ച: കവര്‍ന്നത് മൂന്നര കിലോ സ്വര്‍ണം: ആസൂത്രിതമെന്ന് പൊലീസ്. അന്വേഷണം ഊര്‍ജ്ജിതം

22 Nov 2024 08:04 IST

Enlight News Desk

Share News :

പെരിന്തല്‍മണ്ണ: സക്കൂട്ടർ യാത്രക്കാരനായ ജ്വല്ലറി ഉടമയെ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന സംഭവം ആസൂത്രിതമെന്ന് സംശയം.

പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എംകെ ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ്, അനുജന്‍ ഷാനവാസ് എന്നിവർ ജ്വല്ലറി അടച്ച ശേഷം വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരിന്നവഴിയാണ് ഇടിച്ചുവീഴ്ത്തിയാണ് അക്രമികള്‍ സ്വര്‍ണം കവര്‍ന്നത്. അക്രമികള്‍ സഞ്ചരിച്ച മഹീന്ദ്ര കാര്‍ കടന്നു പോയ മേഖലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.

കവര്‍ച്ചാ ആസൂത്രിതമായ നീക്കമായാണ് പൊലീസ് കരുതുന്നത്. വടക്കന്‍ കേരളത്തിലെസംഘങ്ങളെ കേന്ദ്രീകരിച്ചാണ് പെരിന്തല്‍മണ്ണ പൊലിസീന്റെ അന്വേഷണം . പെരിന്തല്‍മണ്ണ ജൂബിലി ജംക്ഷന് സമീപത്ത് വച്ച് ഇന്നലെ രാത്രിയായിരുന്നു നാടകീയ അപകടവും കവർച്ചയുമുണ്ടായത്. വിപണിയില്‍ രണ്ടു കോടിക്ക് മുകളില്‍ മൂല്യം വരുന്ന സ്വര്‍ണമാണ് കവര്‍ന്നത്.

കണ്ണൂരിലെ ദിവ്യക്ക് പിന്നാലെ ഇടുക്കിയിലും വിവാദം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്രമിക്കുമെന്ന് ഇടത് യോഗത്തില്‍ ഭീഷണിപെടുത്തിയതായി സി.പി.ഐ.നേതാക്കളുടെ പരാതി.


വീട്ടിലേക്ക് വരികയായിരുന്ന യൂസഫിനെയും ഷാനവാസിനെയും പിന്തുടര്‍ന്നെത്തിയ സംഘം, കാര്‍ ഉപയോഗിച്ച് സ്‌കൂട്ടര്‍ ഇടിച്ചിട്ടു. ഇവരുടെ വീടിന് തൊട്ടടുത്ത് വെച്ചായിരുന്നു ആക്രമണം. അക്രിമികള്‍ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കാറില്‍ കടക്കുകയായിരുന്നു.

ഊട്ടി റോഡിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. ഓടിട്ട കെട്ടിടമായതിനാല്‍ ആഭരണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുവരികയാണ് പതിവ്. ഇതറിയാവുന്നവരാകും അക്രമികളെന്ന് സംശയമുണ്ട്. 

Follow us on :

More in Related News