Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂരിലെ ദിവ്യക്ക് പിന്നാലെ ഇടുക്കിയിലും വിവാദം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്രമിക്കുമെന്ന് ഇടത് യോഗത്തില്‍ ഭീഷണിപെടുത്തിയതായി സി.പി.ഐ.നേതാക്കളുടെ പരാതി.

22 Nov 2024 06:32 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയംഈസ്റ്റ്: ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു ഇടതു മുന്നണിയോഗത്തില്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ തങ്ങളെ ഭീഷണിപെടുത്തിയതായി സി.പി.ഐ.ഏന്തയാര്‍ ഈസ്റ്റ് ലോക്കല്‍സെക്രട്ടറി ജോസഫ് മാത്യു, മണ്ഡലം കമ്മറ്റിയംഗം കെ.ഇ.ഹബീബ് എന്നിവര്‍ മുഖ്യമന്ത്രി, ഡി.ജി.പി.എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. ഇക്കഴിഞ്ഞ 8ന് മുപ്പത്തിയഞ്ചാംമൈല്‍ സി.പി.എം.ഓഫീസില്‍ നടന്ന ഇടതുമുന്നണി കൊക്കയാര്‍ പഞ്ചായത്ത് കമ്മറ്റി യോഗത്തിലാണ് ബിനു ഭീഷണിപെടുത്തിതായി ഇവര്‍ പരാതി നല്‍കിയത്. ജില്ലാ പഞ്ചായത്ത പ്രസിഡന്റ് എന്ന നിലയില്‍ ബിനു നടത്തിയതെന്നു പറയുന്ന ചില ക്രമക്കേടുകള്‍ സംബന്ധിച്ചു പുറത്തു കൊണ്ടു വരുന്നതിനായി വിവരാവകാശ അപേക്ഷ നല്‍കിയതും,പാര്‍ട്ടി വേദിയില്‍ അഴിമതി ഉന്നയിച്ചതുംമാണ് ഭീഷണിക്കിടയാക്കിയതെന്നു പറയുന്നു.കൂടാതെ ബിനുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ അനാവശ്യ പ്രചരണം നല്‍കിയതായും പറയുന്നു. ഇതെല്ലാമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പ്രകോപിപ്പിക്കാന്‍ കാരണമായത്.


മലപ്പുറം കവര്‍ച്ച: കവര്‍ന്നത് മൂന്നര കിലോ സ്വര്‍ണം: ആസൂത്രിതമെന്ന് പൊലീസ്. അന്വേഷണം ഊര്‍ജ്ജിതം


ഇടതമുന്നണി യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഇരുവരുടെയും കൈയ്യും കാലും വെട്ടുമെന്നു ഇദ്ദേഹം ഭീഷണിപെടുത്തിയതായി ജോസഫ് മാത്യുവും ഹബീബും നല്‍കിയ പരാതിയില്‍ പറയുന്നത് .സി.പി.ഐ.മണ്ഡലം സെക്രട്ടറി ജെയിംസ് ടി അമ്പാട്ട് കൊക്കയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഐ.നേതാവുകൂടിയായ മോളി ഡോമിനിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഭീീഷണിയെന്നതാണ് പ്രത്യേകത.തന്റെ ലോക്കല്‍ സെക്രട്ടറിയെയും മണ്ഡലം കമ്മറ്റിയംഗത്തേയും ആക്രമിക്കുമെന്നു ഭീഷണിപെടുത്തിയപ്പോള്‍ പാര്‍ട്ടി നേതാവ് പ്രതികരിക്കാതെ കേട്ടിരുന്നത് സി.പി.ഐ.യിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്..സി.പിഎം, സി.പി.ഐ. കേരള കോണ്‍ഗ്രസ് അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഭീഷണി. ഇത് ഇവര്‍ക്ക് അപമാനമുണ്ടാക്കിയതായും തങ്ങളുടെ ജീവനു ഭയമുണ്ടന്നും പരാതിയില്‍ പറയുന്നു. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു അക്രമിക്കാനിടയെന്നാണ് ഇവരെ ഭീതിയിലാക്കിരിക്കുന്നത്.

 പിന്നീട് നടന്ന സി.പി.ഐ. മണ്ഡലം കമ്മറ്റിയില്‍ ഈ വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ ലോക്കല്‍ സെക്രട്ടറിയും പരാതിക്കാരനുമായ ജോസഫ് മാത്യു ഈ വിഷയം ഉന്നയിച്ചെങ്കിലും വിഷയം വലുതാക്കരുതെന്നും പരാതി നല്‍കരുതെന്നും മണ്ഡലം സെക്രട്ടറി ജെയിംസ് ടി അമ്പാട്ട് പറഞ്ഞത് വാക്കേറ്റത്തിനിടയാക്കി. താങ്കളുടെ സാന്നിധ്യത്തില്‍ തങ്ങള്‍ക്ക് നേരെ ഭീഷണി ഉണ്ടായിട്ടും പ്രതികരിക്കാതിരുന്ന ജെയിംസ് വീണ്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നു ഇവര്‍ കുറ്റപ്പെടുത്തുന്നു.തങ്ങള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്നും അതിനിടയില്‍ ഒത്തു തീര്‍പ്പിനു വരരുതെന്നും ജോസഫ് മാത്യു മണ്ഡലം കമ്മറ്റിയില്‍ മണ്ഡലം സെക്രട്ടറിയോടു പറഞ്ഞു.

ലോക്കല്‍ സെക്രട്ടറി ജെയിംസ് മാത്യു വും ബിനുവും തമ്മില്‍ ദീര്‍ഘ നാളായി അകല്‍ച്ചയിലാണ് മേഖലയില്‍ തനിക്കെതിരെയുളള അനാവശ്യ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ജോസഫ്മാത്യുവെന്നാണ് പ്രചാരണം. ഇപ്പോള്‍ സി.പി.ഐ.മണ്ഡലം കമ്മറ്റിയംഗമായ ഹബീബ് സി.പി.എം.ല്‍ നിന്നും രാജി വച്ച സി.പി.ഐയില്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷം മാത്രമായിട്ടുളളു.ലെക്കല്‍ സെക്രട്ടറി ,ഏരിയ കമ്മറ്റിയംഗം എന്നി സ്ഥാനങ്ങള്‍ രാജിവച്ചാണ് സി.പി.ഐ.യില്‍ ചേര്‍ന്നത്. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു സി.പി.എം ഹബീബിനെതിരെ നടപടിയെടുത്തിരുന്നു.

  എന്നാല്‍ ഭീഷണി വിഷയത്തോട് പ്രതികരിക്കാനില്ലന്നും അത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ താത്പര്യമില്ലന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു പറഞ്ഞു.

Follow us on :

More in Related News