Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലബാർ മിൽമക്ക് കഴിഞ്ഞ അഞ്ചുവർഷം അഭൂതപൂർവമായ വളർച്ച

06 Dec 2024 07:20 IST

Fardis AV

Share News :


മലബാർ മിൽമ

പാൽപ്പൊടി നിർമാണ ഫാക്ടറി ഉദ്ഘാടനം 24 ന് മലപ്പുറം മൂർക്കനാട്


കോഴിക്കോട് : കേരള സർക്കാരിൻ്റെ സഹായത്തോടെ മലബാർ മിൽമ നിർമിക്കുന്ന പാൽപ്പൊടി നിർമാണ ഫാക്ടറിയുടെ ഉദ്ഘാടനം 24 ന് വൈകീട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മലബാർ മിൽമ ചെയർമാൻ കെ. എസ് മണി.

കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വിസ് സർക്കാരിൻ്റെ 25 കോടി സഹായം അടിസ്ഥാനമാക്കി തുടങ്ങിയ കേരളത്തിലെ ഏക പാൽ പൊടി നിർമാണ ഫാക്ടറിക്ക് കേരള സർക്കാർ 44 കോടി രൂപ ഗ്രാൻ്റായും അനുവദിച്ചിരുന്നു.

 കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ വാര്‍ഷിക വിറ്റു വരവില്‍ 48ശതമാനം വര്‍ധനയാണുള്ളത്. 1069.55 കോടിയില്‍ നിന്നും 1581.23 കോടിയായി വിറ്റുവരവുയര്‍ന്നു. പ്രതിദിന പാല്‍ സംഭരണത്തിലും മലബാര്‍ മില്‍മയ്ക്ക് 4.47 ശതമാനം വര്‍ധന അഞ്ചു വര്‍ഷത്തിനിടയ്ക്കുണ്ടായി. സംസ്ഥാന തലത്തില്‍ ഇത് 0.22 ശതമാനം മാത്രമാണ്. 

പാല്‍ വില്‍പ്പനയിലും വന്‍ മുന്നേറ്റണാണ് മലബാര്‍ മില്‍മ നടത്തിയത്.

  2018 -19ല്‍ 4,95,597 ലിറ്റര്‍ പാല്‍ വിറ്റഴിച്ച സ്ഥാനത്ത് ഇന്ന് വില്‍പ്പന നടത്തുന്നത് 6,33,830 ലിറ്ററാണ്. മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ വിപണത്തിലൂടെ മികച്ച വിറ്റുവരവും മലബാർ യൂണിയന് നേടാനായി. 

നെയ്യ്, തൈര് എന്നീ ഉത്പ്പന്നങ്ങളാണ് വിപണനത്തില്‍ മികച്ച നേട്ടം കൈവരിച്ചത്. 

 മില്‍മ നെയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ സ്വീകാര്യതയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം ലഭിച്ചത്. 

 നിലവില്‍ 238.79 ടണ്ണായി നെയ്യ് കയറ്റുമതി

വര്‍ദ്ധിച്ചു. 

 കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്, സീം അവാര്‍ഡ് (2022), വയനാട് ഡെയറിക്ക് സീം നാഷണല്‍ എനര്‍ജി അവാര്‍ഡ് (2023) എന്നിവ ലഭിച്ചു. ഒപ്പം  ആയുര്‍വ്വേദ - വെറ്ററിനറി മരുന്നുകള്‍ നിര്‍മ്മിക്കുന്ന മലബാര്‍ മില്‍മയുടെ ഉദ്യമത്തെ മന്‍കിബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. 

 കുറഞ്ഞ ചിലവില്‍ ഫലപ്രദമായ ചികിത്സ എന്ന ലക്ഷ്യം വച്ചാണ് മില്‍മ ആയുര്‍വ്വേദ - വെറ്ററിനറി മരുന്നു നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചത്. ഈ സദുദ്യമത്തെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാല്‍ സംഭരിക്കുന്നത് മലബാര്‍ മില്‍യാണെന്ന് ദേശീയ മൃഗസംരക്ഷണ വകുപ്പിന്റെ വെളിപ്പെടുത്തലു

ണ്ടായതും വലിയ നേട്ടമായാണ് തങ്ങൾ കാണുന്നതെന്നും വാർത്താ സമ്മേളനത്തിൽ ചെയർമാനോടൊപ്പമുണ്ടായിരുന്ന മാനേജിംഗ് ഡയറക്ടർ ഡോ. കെ.സി. ജെയിംസും പറഞ്ഞു.

Follow us on :

More in Related News