Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാചകവാതക വിലവർദ്ധനവ്; ഹോട്ടൽ വ്യാപാരികളുടെ 24 മണിക്കൂർ കടയടപ്പ് സമരം ജില്ലയിൽ പൂർണ്ണം.

06 May 2026 20:48 IST

santhosh sharma.v

Share News :

കോട്ടയം: അന്യായമായ ഗ്യാസ് വിലവർധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി 24 മണിക്കൂർ കടകളടച്ച് നടത്തിയ സമരം ജില്ലയിൽ പൂർണ്ണം.

കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറി എൻ. പ്രതീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ എത്തിയ ധർണ്ണ സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ.കെ.ഫിലിപ്പ് കുട്ടി അധ്യക്ഷത വഹിച്ചു. KVVES കോട്ടയം ജില്ലാ പ്രസിഡൻ്റ് എം.കെ തോമസുകുട്ടി,

ബേക്കേഴ്‌സ് അസോസിയേഷൻ 

സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ

പ്രേമൻ, ജില്ലാ പ്രസിഡൻ്റ് റോയി ജോർജ്ജ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു, കെ.എച്ച്.ആർ.എ ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയ് വി ജോർജ്ജ്, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്,

സംസ്ഥാന കമ്മിറ്റി അംഗം അൻസാരി തോമസ്, ജില്ലാ ട്രഷറർ മനോജ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സ്ത്രീകൾ അടക്കമുള്ള നൂറ് കണക്കിന് ഹോട്ടൽ വ്യാപാരികൾ പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു. വില വർധനവ് പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് ഹോട്ടൽ വ്യാപാരികളുടെ തീരുമാനം. 



*ജോലി ഒഴിവുകൾ:* 

*എസ്ബിഐ ലൈഫ് (കാഞ്ഞിരപ്പള്ളി ബ്രാഞ്ച്)* 

*???? തസ്തികകൾ:* 

1️⃣ *ലൈഫ് മിത്ര / പെൻഷൻ കോർഡിനേറ്റർ*

*യോഗ്യത: SSLC (മിനിമം)*

*പ്രായം: 30 - 65 വയസ്സ്*

*ആർക്കൊക്കെ അപേക്ഷിക്കാം: വീട്ടമ്മമാർ, റിട്ടയേർഡ് ജീവനക്കാർ, മുൻ എൻആർഐ, പോസ്റ്റ് ഓഫീസ് ഏജൻ്റുമാർ, ബിസിനസ്സ് ഉടമകൾ.*

*പ്രത്യേകത: ഫുൾ ടൈം, പാർട്ട് ടൈം അല്ലെങ്കിൽ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാം.*


2️⃣ *സെയിൽസ് ഓഫീസർ / ഡെവലപ്‌മെന്റ് മാനേജർ*

*യോഗ്യത: പ്ലസ് ടു / ബിരുദം*

*പ്രായം: 30 - 35 വയസ്സ് (യുവതീയു/വാക്കൾക്ക് )*


???? *ആനുകൂല്യങ്ങൾ:*

*മെഡിക്കൽ ഇൻഷുറൻസ്*

*പെൻഷൻ, ഗ്രാറ്റുവിറ്റി*


???? *സ്ഥലം: എസ്ബിഐ ലൈഫ്, ലയോള കോംപ്ലക്സ്, കാത്തീഡ്രൽ ചർച്ചിന് എതിർവശം, കാഞ്ഞിരപ്പള്ളി* .

???? *താൽപ്പര്യമുള്ളവർ ഇൻ്റർവ്യൂവിനായി ബന്ധപ്പെടുക:* 

*Mob: 9747890731/8848879001*

Follow us on :

More in Related News