Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ വായ്‌പ കുടിശ്ശിക ആശ്വാസ കാലാവധി 2025 ഡിസംബർ വരെ നീട്ടി

30 Dec 2024 13:36 IST

ENLIGHT MEDIA OMAN

Share News :

മസ്‌ക്കറ്റ്: ഒമാനിൽ വായ്‌പ കുടിശ്ശിക വരുത്തിയ തൊഴിൽ രഹിതർക്കുള്ള ആശ്വാസ കാലാവധി 2025 ഡിസംബർ വരെ നീട്ടി. തൊഴിൽ നഷ്ട‌ം മൂലം ദുരിതമനുഭവിക്കുന്ന പൗരന്മാർക്ക് തുടർ സാമ്പത്തിക ആശ്വാസം നൽകുന്നതിനായിട്ടാണ് നടപടിയെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ) അറിയിച്ചു. 

തൊഴിൽ രഹിതരായ ഒമാനി പൗരന്മാർക്ക് പുതിയ തൊഴിൽ കണ്ടെത്തുന്നത് വരെ അവരുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കാനുള്ള അവസരം പദ്ധതി വാഗ്ദാനം ചെയ്യുന്നുവെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. തൊഴിലില്ലായ്മ്‌മയുടെ കാലഘട്ടത്തിൽ വായ്‌പ തിരിച്ചടവുകൾ താൽക്കാലികമായി നിർത്തിയും അനുബന്ധ പലിശ ഒഴിവാക്കിയും സാമ്പത്തിക പ്രക്ഷുബ്‌ധാവസ്ഥയിൽ പൗരന്മാരെ സംരക്ഷിക്കുന്നതിനാണ് 2023 ഡിസംബറിൽ പദ്ധതി തയ്യാറാക്കിയത്.

പുതിയ സർക്കുലർ പുറപ്പെടുവിക്കുന്നതിന് മുമ്പോ ശേഷമോ പിരിച്ചുവിടപ്പെട്ട ഒമാനി പൗരന്മാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പുതിയ സർക്കുലർ പ്രകാരം യോഗ്യരായ വായ്‌പക്കാർക്ക് അപേക്ഷിച്ച തീയതി മുതൽ - അല്ലെങ്കിൽ ഒരു പുതിയ ജോലി ഉറപ്പ് വരുത്തുന്നത് വരെ - ഒരു വർഷത്തെ മാറ്റിവയ്ക്കൽ കാലയളവിൽ നിന്ന് പ്രയോജനം നേടാം.

ഈ കാലയളവിൽ കുടിശ്ശിക വന്ന പലിശയോ ലാഭ ചാർജുകളോ താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ് പദ്ധതിയുടെ സവിശേഷത. കടം വാങ്ങുന്നവർക്കെതിരായ എല്ലാ നിയമ നടപടികളും താൽക്കാലികമായി നിർത്തിവയ്ക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ബാങ്കുകളോടും ഫിനാൻഷ്യൽ ലീസിംഗ് കമ്പനികളോടും (FLCS) നിർദ്ദേശം നൽകിയിട്ടുണ്ട്. .


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News