Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ - പിറവം റോഡിൽ ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂളിന് മുന്നിലെ ഓടയിൽ മാലിന്യം നിറഞ്ഞ് വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമാകുന്നു

20 Feb 2025 20:31 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : മാലിന്യം നിറഞ്ഞ ഓടയിൽ നിന്നും ദുർഗന്ധം വമിക്കുന്നതും, കൊതുകുകൾ പെരുകുന്നതും വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമാകുന്നു

പെരുവ പിറവം റോഡിൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തുള്ള ഓടയിലാണ് മാലിന്യം കെട്ടി നിൽക്കുന്നത്. ഈ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ മൂക്ക് പൊത്തി വേണം സാധനങ്ങൾ വാങ്ങാൻ എത്തേണ്ടത്. കൂടാതെ കൊതുക് ശല്യവും രൂക്ഷമാണ്. സന്ധ്യ മയങ്ങിയാൽ വ്യാപാരികൾ കൊതുകിനെ കൊല്ലാൻ കൊതുകു ബാറ്റുമായാണ് ഇരിക്കുന്നത്. ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളുടെ മാലിന ജലം ഒഴുക്കുന്നത് ഈ ഓടയിലേക്കാണ്.വേനൽക്കാലമായതോടെ ഇത് ഒഴുകിപ്പോവാതെ ഓടയിൽ തങ്ങി നിൽക്കുകയാണ്. പലതവണ പഞ്ചായത്തിലും ആരോഗ്യവകുപ്പിനെയും വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന് വ്യാപാരികൾ പറയുന്നു.





Follow us on :

More in Related News