Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാജ പെയ്‌മെന്റ് ആപ്പ് വഴി പണം അയച്ചതായി വിശ്വസിപ്പിച്ചതിനു ശേഷം ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണവുമായി മുങ്ങിയ പ്രതി പിടിയില്‍

20 Feb 2025 19:18 IST

ENLIGHT REPORTER KODAKARA

Share News :



ഇരിങ്ങാലക്കുട: സ്വര്‍ണം വാങ്ങിയ ശേഷം ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ വ്യാജ റസീറ്റ് കാണിച്ച് ജ്വല്ലറിയില്‍ നിന്നും 8 പവന്റെ സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ സംഭവത്തിലെ പ്രതികളിലൊരാളായ അപ്പാച്ചി എന്ന് വിളിക്കുന്ന അഷറഫ് ,34 വയസ്സ്, കൊളവന്‍ചാലില്‍, പേരാവൂര്‍ ആണ് പിടിയിലായത്. 

പെരിഞ്ഞനം മൂന്നു പീടികയിലെ ജ്വല്ലറിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 18)0 തിയ്യതിയാണ് സംഭവം . വൈകീട്ട് 3.30 മണിയോടുകൂടി പെരിഞ്ഞനം സ്വദേശിയാണെന്നും ഗള്‍ഫില്‍ ബിസിനസ്സ് നടത്തുകയാണെന്നും പരിചയപ്പെടുത്തി മാലയും വളയും മോതിരവും അടക്കം 8 പവന്റെ ആഭരണങ്ങളാണ് അഷറഫ് വാങ്ങിയത്. മണിക്കൂറുകളോളം കടയില്‍ തങ്ങിയ ഇയാള്‍ ബില് തുക കടയുടമയുടെ അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിങ് വഴി അയക്കുകയാണെന്ന് ഉടമയെ തെറ്റി ധരിപ്പിച്ച് ഇതിന്റെ റസീത് സ്വന്തം മൊബൈലില്‍ കാണിച്ച് യുവാവ് ഉടമയുടെ അക്കൗണ്ടില്‍ പണമെത്താന്‍ കുറച്ച് സമയമെടുക്കുമെന്നും പറഞ്ഞു . ഇത് വിശ്വസിച്ച ഉടമ ആഭരണങ്ങളുമായി പോകാനനുവധിച്ചു. ഒരു മണിക്കൂറു കഴിഞ്ഞും അക്കൗണ്ടില്‍ പണമെത്താതായതോടെ ഉടമ കൈപമംഗലം പോലിസ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.  

തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ കജട ന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് പ്രതികള്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള വഴികളും ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളും തേടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് പ്രതികള്‍ പിടിയിലായത്. പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ വിദഗ്ദ്ധമായി ഒളിപ്പിച്ചിരുന്ന മോഷണത്തിനായി വന്ന കാര്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് വാഹനത്തെ പറ്റി നടത്തിയ അന്വേഷണം ചെന്നെത്തിയത് യഥാര്‍ഥ വാഹന ഉടമയുടെ അടുത്തായിരുന്നു. അയാള്‍ സിനിമാ മേഖലയിലുള്ള ഒരാള്‍ക്ക് കാര്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്ന് അറിഞ്ഞതോടെ അതുവഴിയായി പോലീസ് അന്വേഷണം. ഈ അന്വേഷണമാണ് ഒടുവില്‍ അഷറഫിലേക്ക് എത്തിച്ചതും പിടികൂടാന്‍ കഴിഞ്ഞതും.

ഇവര്‍ ഈ തട്ടിപ്പിനായി ഒരു പ്രത്യേക തരം മൊബൈല്‍ ആപ്പാണ് ഉപയോഗിച്ചിരുന്നത്. പേയ്‌മെന്റ് ചെയ്തതായി സക്രീനില്‍ വ്യാജമായി കാണിക്കും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഈ ആപ്പില്‍ കാണുന്ന പെയ്‌മെന്റ് റെസീപ്റ്റ്  കാണുന്ന ജ്വല്ലറി ഉടമകള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് പേയ്‌മെന്റ് വന്നിട്ടുണ്ടെന്ന് വിശ്വസിച്ചാണ് ആഭരണങ്ങള്‍ നല്‍കുന്നതും വഞ്ചിക്കപ്പെടുന്നതും. 

അഷ്‌റഫും മറ്റൊരു കൂട്ടാളിയുമൊന്നിച്ചാണ് തട്ടിപ്പിനായി കാര്‍ വാടകയ്‌ക്കെടുത്ത് മൂന്നു പീടികയിലേക്ക് വരുന്നത്. അഷ്‌റഫ് തട്ടിപ്പിനു മുമ്പ് കാര്‍ വിദഗ്ധമായി ഒരു സ്ഥലത്ത് ഒളിപ്പിച്ച ശേഷം കൂട്ടാളിയെ തട്ടിപ്പിനായി പറഞ്ഞയക്കുകയും പിന്നീട് തട്ടിപ്പ് നടത്തിയ ശേഷം തിരിച്ച് വന്ന കൂട്ടാളിയുമായി കാറില്‍ രക്ഷപ്പെടുകയുമാണുണ്ടായത്. അഷ്‌റഫിന്റെ കൂട്ടാളിയായ പ്രതിയെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരുന്നു.  

സമാന രീതിയില്‍ മട്ടാഞ്ചേരിയിലും താമരശ്ശേരിയിലും തട്ടിപ്പ് നടത്തിയിരുന്നതായി പ്രതികള്‍ പറയുന്നുണ്ട്. അഷറഫിന് പേരാവൂര്‍ പോലിസ് സ്‌റ്റേഷനിന്‍ 2018 ല്‍ മുക്കുപണ്ടം പണയം വച്ചതിന് 8 കേസുകളും തമിഴ്‌നാട് ജോലാപ്പേട്ട് പോലിസ് സ്‌റ്റേഷനിന്‍ ഒരു റോബ്ബറി കേസും അടക്കം 13 ഓളം കേസിലെ പ്രതിയാണ്.കൊടുങ്ങല്ലൂൂര്‍ ഡിവൈഎസ്പി രാജു വി കെ, കൈപമംഗലം SHO ബിജു കെ ആര്‍ , സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ്.സൂരജ് , മുഹമ്മദ് സിയാദ് പോലിസുകാരായ സുനില്‍കുമര്‍, ജ്യോതിഷ്, ഡെന്‍സ് മോന്‍, സൈബര്‍ വൊളണ്ടിയര്‍ മൃദുലാല്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



Follow us on :

More in Related News