Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2025 21:19 IST
Share News :
കടുത്തുരുത്തി:ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ തിരുവുത്സവാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഫെബ്രുവരി 27 ന് കൊടിയെറ്റോടെ പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിക്കും. മാർച്ച് 6 ന് ഏഴരപ്പൊന്നാന ദർശനവും മാർച്ച് 8 ന് തിരുവാറാട്ടും നടക്കും. കൊടിയെറ്റിന്റെ തലേന്ന് ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ആഘോഷം നടക്കും. ഇതിൻ്റെ ഭാഗമായി മഹാശയനപ്രദക്ഷിണവും വിവിധ പരിപാടികളും നടക്കും. ഫെബ്രുവരി 25ന് പ്രദോഷ ദിനം എന്ന പ്രാധാന്യവും ഉണ്ട്. ഫെബ്രുവരി 23-ാം തീയതി രാവിലെ 9 മണിക്ക് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ചുവർ ചിത്രങ്ങളുടെ സംരക്ഷണ പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിക്കും. പടിഞ്ഞാറെ ഗോപുരത്തിലെ അനന്തശയനം ചുവർ ചിത്രത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങളാണ് പൂർത്തീകരണത്തിലെത്തിയിരിക്കുന്നത്.
ഏറ്റുമാനൂരപ്പൻ്റെ തിരുവുത്സവത്തിന് ഇത്തവണ കൂറ്റൻ കാഴ്‌ചപ്പന്തലാണ് ഒരുങ്ങുന്നത്. ക്ഷേത്ര മൈതാനത്ത് ഏറ്റുമാനൂരിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഉത്സവത്തിന് കൂറ്റൻ കാഴ്ച പന്തൽ ഒരുങ്ങുന്നത്. തൃശൂർ പൂരം, ഉത്രാളിക്കാവ് പൂരം, നെന്മാറ വല്ലങ്ങി വേല, തുടങ്ങിയ ആഘോഷങ്ങൾക്ക് ഒരുക്കുന്ന രീതിയിലുള്ള കൂറ്റൻ കാഴ്‌ചപ്പന്തൽ ആണ് നിർമ്മിക്കുന്നത്. കാഴ്ച പന്തലിന്റെ കാൽനാട്ടു കർമ്മം ഏറ്റുമാനൂർ മഹാദേവ . ക്ഷേത്രം അഡ്മിനിസ്ട്രെറ്റിവ് ഓഫീസർ അരവിന്ദ് എസ്സ് ജി നായർ നിർവ്വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് സജയകുമാർ, ഉപദേശക സമിതി അംഗങ്ങളായ ദിലീപ്, ബിനു, സോമൻ, വാർഡ് കൗൺസിലർമ്മാരായ സുരേഷ് വടക്കേടം, ഉഷ സുരേഷ്, എന്നിവരും ഭക്തജനങ്ങളും, ക്ഷേത്ര ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തുന്ന തിനുള്ള ക്രമീകരണങ്ങളാണ് പുരോഗമിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.