Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവത്വത്തിന്റെ കരുത്തിൽ ലീഗ്: നിയമസഭയിലേക്ക് അഞ്ച് യുവജന പ്രതിനിധികൾ; ചരിത്രനേട്ടവുമായി മുസ്ലിം ലീഗ്

10 May 2026 09:49 IST

MUHAMMED POOLAKKADI

Share News :


കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മുസ്ലിം ലീഗിന്റെ 22 എം.എൽ.എമാരിൽ അഞ്ച് പേർ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ നിന്നുള്ളവരാണെന്നത് പാർട്ടിയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുന്നു. മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന യുവജന പ്രാതിനിധ്യമാണ് ഈ നിയമസഭയിൽ ദൃശ്യമാകുന്നത്.


വിജയിച്ച യുവനേതാക്കൾ:

ഫൈസൽ ബാബു (കോഴിക്കോട് സൗത്ത്): മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി. ടി.പി. അഷ്‌റഫലി (കൊണ്ടോട്ടി): മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി. പി.കെ. നവാസ് (താനൂർ): എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്. പി.കെ. ഫിറോസ് (കൊടുവള്ളി): മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി.ഫാത്തിമ തെഹലിയ (പേരാമ്പ്ര): യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി.


ചരിത്രം കുറിച്ച് ഫാത്തിമ തെഹലിയ

മുസ്ലിം ലീഗിന്റെ നിയമസഭാ ചരിത്രത്തിലെ ആദ്യ വനിതാ എം.എൽ.എ എന്ന റെക്കോർഡ് പേരാമ്പ്രയിൽ നിന്ന് വിജയിച്ച ഫാത്തിമ തെഹലിയ സ്വന്തമാക്കി. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് നേരിട്ട് നിയമസഭയിലേക്ക് എത്തുന്ന ആദ്യ വനിത എന്ന പ്രത്യേകതയും ഇവർക്കുണ്ട്.


തിരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവ എം.എൽ.എമാരും പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ നേരിൽ കണ്ട് അനുഗ്രഹം തേടി. പാർട്ടിയുടെ യുവജന മുഖങ്ങൾ നിയമസഭയിൽ ശക്തമായ സാന്നിധ്യമാകുമെന്ന് തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.


നിയമസഭയിലെ ഈ യുവജന മുന്നേറ്റം കേരളത്തിലെ യൂത്ത് ലീഗ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ അഞ്ചംഗ സംഘത്തിൽ നിന്ന് ഒരു മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണികൾ. 


പാർട്ടിയിലെ തലമുറമാറ്റത്തിന്റെ സൂചനയായി ഈ വിജയത്തെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

Follow us on :

More in Related News