Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം സ്വദേശി ഒമാനിൽ നിര്യാതനായി

31 May 2026 16:43 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: കോട്ടയം മാഞ്ഞൂർ സൗത്ത് കുഴിപ്പറമ്പിൽ വാവയുടെ മകൻ കുട്ടായി (72) ഒമാനിലെ സുഹാറിൽ നിര്യാതനായി.

സോഹാറിൽ ഗവർമെന്റ് ആശുപത്രിയിൽ നേഴ്‌സ് ആയ മകൾ ശൈത്രമോളുടെ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്ന കുട്ടായി ശരീരത്തിന് തളർച്ച തോന്നിയതിനെ തുടർന്ന് സോഹാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ഭാര്യ: ഭവാനി, അമ്മ: കുട്ടിയമ്മ, സുഹാറിൽ ഉള്ള ശൈത്രമോളടക്കം അഞ്ചു പെൺകുട്ടികളാണ് പരേതന്.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണെന്ന് സോഹാറിലെ കൈരളി പ്രവർത്തകർ പറഞ്ഞു.

എല്ലുകള്‍ക്ക് ഒടിവ്, ശരീരത്തിലാകെ 51 മുറിവുകള്‍; നെടുമങ്ങാട്ടെ കുഞ്ഞ് നേരിട്ടത് കൊടും ക്രൂരത

Follow us on :

More in Related News