Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദയനാപുരത്ത് എൽ കെ ജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

31 May 2026 22:13 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാഡിലെ എൽ കെ ജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ സുമേഷ് കൊല്ലേരിയുടെ അദ്ധ്യക്ഷതയിൽ നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തിൽ നടന്ന വിതരണോദ്ഘാടനം ബി ജെ പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ ഉദ്ഘാടനം ചെയ്തു. വിനയരാജ്, രഞ്ജിത രാജേന്ദ്രൻ. മോഹിത്, ബാബുരാജ്, പ്രതീഷ്, ദേവിക തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.

Follow us on :

More in Related News