Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2026 10:15 IST
Share News :
പടനിലം: പടനിലം പാലത്തിന് സമീപം റോഡരികിൽ കാടുപിടിച്ചു കിടന്ന ഭാഗങ്ങൾ കുന്നമംഗലം ഗ്രാമപഞ്ചായത്ത് ശുചിത്വ തൊഴിലാളികൾ വെട്ടിത്തെളിച്ചു. റോഡിന്റെ ഇരുവശങ്ങളിലും കാടുകൾ പടർന്നു പന്തലിച്ചത് ഇതുവഴിയുള്ള കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്.
കാടുകൾ റോഡിലേക്ക് തള്ളിനിന്നത് കാരണം കാൽനടയാത്രക്കാർക്ക് റോഡിലൂടെ സുരക്ഷിതമായി നടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇത് പരിഗണിച്ചാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾ നടത്തിയത്.
വത്സല ആമറമ്മലിന്റെ നേതൃത്വത്തിലുള്ള ശുചിത്വ തൊഴിലാളികളാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഞ്ജിത്ത്, ഷീപ പുൽകുന്നമ്മൽ, HI അഞ്ജലി എന്നിവർ പങ്കെടുത്തു
Follow us on :
More in Related News
Please select your location.