Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Feb 2025 14:31 IST
Share News :
കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ പൊതു വേദിയെ തകർത്ത് ചരിത്രം തിരുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന്
കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു. നവോത്ഥാനം പ്രവാചക മാതൃക എന്ന
പ്രമേയത്തിൽ മാർച്ച് മുതൽ മെയ് വരെ കേരളത്തിലെ നൂറ്റി അമ്പത് മണ്ഡലങ്ങളിൽ നടക്കുന്ന നവോത്ഥാന സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതലക്കുളം മൈതാനിയിൽ നടന്ന നവോത്ഥാന സമ്മേളനത്തിൽ സ്ത്രീകളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.
കെ എം മൗലവിയുടെയും
കെ എം സീതി സാഹിബിന്റെയും ബാഫഖി തങ്ങളുടെയും
നേതൃത്വത്തിൽ നടന്ന ധീരമായ മുന്നേറ്റങ്ങളാണ് മുസ്‌ലിം പൊതുവേദിയുടെ അടിത്തറ. ഈ സൗഹൃദത്തിന്റെ ചരിത്രം മറക്കാൻ ശ്രമിക്കുന്നവരെ ഓർമ്മപ്പെടുത്തേണ്ടത്
കാലത്തിന്റെ
ആവശ്യമാണ്.
ആദർശത്തിലും നിലപാടുകളിലും വ്യത്യസ്തത നിലനിർത്തി കൊണ്ട് തന്നെ മുസ്‌ലിം സമുദായത്തിന്റെ ഭദ്രമായ നിലനിൽപിനും
ആത്മാഭിമാനം സംരക്ഷിക്കാനും വേണ്ടി കഠിനാധ്വാനം ചെയ്ത മഹാന്മാരുടെ വഴിയിലാണ് സഞ്ചരിക്കേണ്ടത്.മലയാളി മുസ്‌ലിംകൾക്ക്
ആത്മാഭിനത്തോടെ ജീവിക്കാൻ കരുത്ത് പകർന്നത് ഈ നേതാക്കളാണ്.
മുസ്‌ലിം പൊതുവേദിയെ തകർക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ലക്ഷ്യം ശരിയല്ലെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു.മുസ്‌ലിം പൊതു വേദിക്ക് നേതൃത്വം
നൽകുന്നവരെ ഇകഴ്‌ത്തുന്നതും അംഗീകരിക്കാനാവില്ല.
വഖ്ഫ് ഭേദഗതി രാജ്യത്തെ മുസ്‌ലിം ന്യുനപക്ഷത്തോടുള്ള കേന്ദ്ര സർക്കാരിന്റെ തുറന്ന യുദ്ധമാണ്.
രാജ്യത്തെ പിടിമുറുക്കിയ ഭൂമാഫിയക്ക് വഖ്ഫ് സ്വത്ത് കയ്യേറ്റം നടത്താനുള്ള അംഗീകാരമാണ് പുതിയ വഖ്ഫ് നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ
മുസ്‌ലിംകളുടെ പൊതു സ്വത്ത് അധിനിവേശം നടത്താനുള്ള ഗൂഢാലോചനയുടെ അപകടം തിരിച്ചറിയണം. മുസ്‌ലിം
ന്യുനപക്ഷത്തെ നിരന്തരം തെരുവിലിറക്കി സംഘർഷങ്ങൾക്ക് തിരി കൊളുത്താൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്ര സർക്കാർ നീക്കം.
വഖ്ഫ് ഭേദഗതിയുടെ നിയമ സാധുത പോലും സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ കേന്ദ്ര സർക്കാർ വഖഫ് ഭേദഗതിയിൽ നിന്നും
നിരുപാധികം
പിന്മാറാൻ തയ്യാറാവണമെന്നും കെ എൻ എം പ്രസിഡന്റ് ആവശ്യപ്പെട്ടു.
മുജാഹിദ് പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടെന്നും അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും മദനി പറഞ്ഞു.മുജാഹിദ്
പ്രസ്ഥാനത്തെ അവഗണിച്ചു ആർക്കും മുന്നോട്ടു പോകാൻ കഴിയില്ല.
സമ്മർദ്ദ രാഷ്ട്രീയം മുജാഹിദ് പ്രസ്ഥാനത്തിന്റെ രീതിയല്ലെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണം നടത്താൻ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്ധവിശ്വാസങ്ങളുടെ പേരിൽ കൊലയും അക്രമവും നടക്കുന്നത് അത്യന്തം ഗൗരവമായി കാണണമെന്നും
അദ്ദേഹം പറഞ്ഞു
കേരള മുസ്‌ലിം നവോത്ഥാന ചരിത്രം വികലമാക്കാനുള്ള ശ്രമങ്ങളെ വൈജ്ഞാനികമായി പ്രതിരോധിക്കണം. നവോത്ഥാന ആശയങ്ങളെ കീഴ്‌മേൽ മറിച്ച്
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുനരാനയിക്കാനുള്ള ശ്രമങ്ങളെ തുറന്ന് കാണിക്കാൻ മഹല്ലുകൾ ജാഗ്രത പാലിക്കണം.
കപട ആത്മീയതയുടെ മറവിൽ നടക്കുന്ന ചൂഷണങ്ങളും തട്ടിപ്പുകളും തുറന്ന് കാണിക്കാൻ യുവ സമൂഹം
തയ്യറാവണമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനത്തിന്റെ മറവിൽ മത യുക്തിവാദവും അതിവാദങ്ങളും പ്രചരിപ്പിക്കാനുള്ള നീക്കവും കരുതിയിരിക്കണം. സമകാലിക
വിഷയങ്ങളിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ നയങ്ങളും നിലപാടുകളും വരാനിരിക്കുന്ന
മണ്ഡലം സമ്മേളനങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം
പറഞ്ഞു.
ലോക സമാധാനത്തിന് വേണ്ടിയുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ സമ്മേളനം പ്രകീർത്തിച്ചു. ഫലസ്തീൻ പ്രശ്നവും റഷ്യൻ, യുക്രൈൻ യുദ്ധവും ചർച്ചയിലൂടെ പരിഹരിക്കാൻ സൗദി നടത്തുന്ന ശ്രമങ്ങൾ തുല്യതിയില്ലാത്തതാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.ലോക സമാധാനത്തിന്റെ കേന്ദ്രമായി സൗദി മാറുന്നത് ആഗോള തലത്തിൽ വലിയ മാറ്റങ്ങൾക്കു
കാരണമാകുമെന്നും കെ എൻ എം സമ്മേളനം അഭിപ്രായപ്പെട്ടു.
കെ എൻ എം ജനറൽ സെക്രട്ടറി ,പി പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു.
പി കെ അഹ്മദ് ,
നൂർ മുഹമ്മദ് നൂർഷ,
പ്രൊഫ. എൻ വി അബ്ദുറഹ്മാൻ ,
ഡോ ഹുസൈൻ മടവൂർ,
ഹനീഫ് കായക്കൊടി,
ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,
എം സ്വലാഹുദ്ദീൻ മദനി,
എം ടി അബ്ദുസമദ് സുല്ലമി
എ അസ്ഗർ അലി
ശരീഫ് മേലെതിൽ,
സുഹ്ഫി ഇമ്രാൻ
അൻസാർ നന്മണ്ട എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.